മഞ്ജു പിള്ള കാർത്തിയുടെ കല്യാണത്തിന് അണിഞ്ഞ മാല കണ്ടോ?.. ലക്ഷങ്ങൾ വിലയുള്ള ദൈവത്തിന്റെ പ്രത്യേകതയുള്ള ലോക്കറ്റ്

കഴിഞ്ഞ ദിവസമായിരുന്നു അവതാരകനും വ്‌ളോഗറുമായ കാർത്തിക് സൂര്യയുടെ വിവാഹം. അമ്മാവന്റെ മകളായ വർഷയെയാണ് കാർത്തിക് ജീവിതപങ്കാളിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന് നടി മഞ്ജു പിള്ളയും എത്തിയിരുന്നു. വിവാഹത്തിന് എത്തിയ മഞ്ജു പിള്ള മഞ്ഞയിൽ പച്ചനിറം വരുന്ന പട്ടു സാരിയാണ് ധരിച്ചിരുന്നത്… എന്നാൽ ആ സാരിയേക്കാളേറെ മഞ്ജുവിന്റെ കഴുത്തിലെ മാലയാണ് ശ്രദ്ധിക്കപ്പെട്ടത്… ​ഗോൾഡൻ നിറത്തിലുള്ള ഹാരം ഡിസൈനിൽ വരുന്ന മാലയുടെ ലോക്കറ്റായിരുന്നു അതിന്റെ പ്രത്യേകത… ​ഗുരുവായൂരപ്പന്റെ പ്രതിഷ്ഠയിൽ പൂജ നടത്തുന്നത് പോലെയുള്ള ഡിസൈനായിരുന്നു അത്… ഇതിന് മുമ്പ് സംയൂക്താ വർമ്മയുടെ കഴുത്തിലാണ് ഈ ടൈപ്പ് മാല കണ്ടതെനവ്നാണ് പലരുടെയും കമന്റുകൾ… ശ്രീകോവിൽ പോലെ തോന്നിപ്പിക്േകുന്ന മഞ്ഡു പിള്ള ധരിച്ചിരുന്ന ആ മാലയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ.

ഒരു പ്ലാറ്റിന് മോതിരവും മുരുകന്റെ വേൽ പതിച്ച വെള്ളി ബ്രേസ്‌ലെറ്റുമാണ് മഞ്ജു പിള്ള കാർത്തിക്കിന് വിവാഹ സമ്മാനമായി നൽകിയത്. വിവാഹത്തിന് നാല് ദിവസം മുമ്പ് പങ്കുവെച്ച വ്‌ളോഗിൽ കാർത്തിക് ഈ സമ്മാനത്തെ കുറിച്ച് പറയുന്നുണ്ട്. മഞ്ജു പിള്ളയ്ക്കും മകൾ ദയയ്ക്കുമൊപ്പം ജ്വല്ലറിയിൽ പോയാണ് കാർത്തിക് ഈ സമ്മാനം വാങ്ങിയത്.കാർത്തിക് തനിക്ക് അനിയനെപ്പോലെയാണെന്നും അവന്റെ വിവാഹത്തിന് മറക്കാൻ പറ്റാത്ത എന്തെങ്കിലും സമ്മാനമായി നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കാർത്തിക്കിന്റെ വ്‌ളോഗിൽ മഞ്ജു പിള്ള പറയുന്നു.’ഞാൻ കാർത്തിക്കിനുവേണ്ടി ഒരു ആനവാൽ മോതിരമാണ് തിരഞ്ഞെടുത്തുവെച്ചിരുന്നത്. പക്ഷേ ആൺകുട്ടികളുടെ കൈയ്യിൽ പ്ലാറ്റിനം ആഭരണം ഒരു ക്ലാസി ലുക്കാണ്. ഇവിടെ വന്ന് പ്ലാറ്റിനം മോതിരം ഇട്ടു നോക്കിയപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടു. ആനവാലിനേക്കാൾ വലിയ മോതിരമാണെങ്കിലും ഇട്ട് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വാങ്ങിയത്. അവന്റെ വിരലിൽ ഇട്ടിട്ട് നല്ല ഭംഗിയുണ്ട്. കുറേ നാളായി അവന് ഒരു ബ്രേസ്‌ലെറ്റ് വേണമെന്ന് പറയുന്നുണ്ട്. ആ സമ്മാനവും വാങ്ങിക്കൊടുത്തു.’-വ്‌ളോഗിൽ മഞ്ജു പിള്ള പറയുന്നു.കാറിലിരുന്ന് മോതിരവും വളയും മഞ്ജു പിള്ള കാർത്തിക്കിനെ അണിയിക്കുന്നതും വീഡിയോയിൽ കാണാം. വിവാഹനിശ്ചയ സമയത്ത് വർഷയാണ് ആദ്യ മോതിരം ഇട്ടതെന്നും ഇപ്പോൾ ചേച്ചിയും മോതിരം വാങ്ങിത്തന്നെന്നും കാർത്തിക്കും പറയുന്നു. താൻ മുരുകന്റെ ഭക്തനാണെന്നും അതിനാൽ മുരുകന്റെ വേൽ പതിപ്പിച്ച ബ്രേസ്‌ലെറ്റ് ഒരുപാട് ഇഷ്ടപ്പെട്ടെന്നും കാർത്തിക് സൂര്യ പറയുന്നു.

Scroll to Top