വിപഞ്ചികയുടെ ഭർത്താവ് നിതീഷിന്റെ പുതിയ ചിത്രങ്ങൾ നൽകുന്നത് അയാളുടെ സ്വഭാവ വൈകല്യത്തിന്റെ സൂചനകൾ. ഷാർജയിൽ മരിച്ച വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളെ നിതീഷും കുടുംബവും തടയാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. നാട്ടിലെത്തിച്ച് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്താൽ അത് കുടുക്കായി മാറും. എന്നാൽ ഇതെല്ലാം അതിജീവിച്ചും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനിടെ നിതീഷിനും കുടുംബത്തിനും എതിരെ പ്രതിഷേധം കനക്കുകയാണ്. ഇവരെ പ്രതിയാക്കി കുണ്ടറ പോലീസ് കേസെടുത്തു. ഈ സാഹചര്യത്തിൽ പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവും പോലീസ് തുടങ്ങിയിട്ടുണ്ട്. ആത്മഹ്യാ കുറിപ്പ് തന്നെ കേസെടുക്കാൻ മതിയായ തെളിവാണ്. ഇപ്പോഴിതാ നിതീഷിന്റെതായി സമൂഹമാധ്യമങ്ങളിൽ ധാരാളം ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. പലതും ലേഡീസ് ഇന്നർവെയർ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. Wearing Ladies innerware എന്ന പേരിൽ നിതീഷിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്.
അതേ സമയം തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാർ നൽകിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേർന്നു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്‌നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പിൽ പറയുന്നു. ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല ‘വിപഞ്ചിക കത്തിൽ ആരോപണം ഉന്നയിക്കുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജിയിലെ അൽ നഹ്ദയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടിൽക്കയറിന്റെ രണ്ടറ്റത്തുമായി ജീവനൊടുക്കിയ നിലയിലായിരുന്നു അമ്മയും മകളും. ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച്. ആർ വിഭാഗത്തിലായിരുന്നു വിപഞ്ചിക ജോലി ചെയ്തിരുന്നത്. സ്വകാര്യ കമ്പനിയിൽ എൻജിനിയറായിരുന്നു നിതീഷ്. 2020 നവംബറിലായിരുന്നു വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം. ഭർത്താവ് നിതീഷ് മാത്രമല്ല, അയാളുടെ സഹോദരിയും പിതാവും വിപഞ്ചികയെ ദ്രോഹിച്ചുവെന്നും അമ്മ ഷൈലജ പറഞ്ഞു. നിധീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും അത് ക്ഷമിക്കാൻ മകൾ തയ്യാറായിരുന്നതായും അമ്മ വെളിപ്പെടുത്തി. ഭർതൃസഹോദരി കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് വീട്ടിലെ ജോലിക്കാരിയെ പറഞ്ഞുവിട്ട് വീട്ടിലെ ജോലികളെല്ലാം മകളെ കൊണ്ട് ചെയ്യിച്ചുവെന്നും അമ്മ ആരോപിച്ചു. മകൾ സന്തോഷമായി ജീവിക്കുന്നത് ഭർതൃസഹോദരിക്ക് ഇഷ്ടമല്ലായിരുന്നെന്നും മകളെ വിരൂപയാക്കിയതിന് പിന്നിൽ ഭർതൃസഹോദരി ആണെന്നും അവർ പറഞ്ഞു.
ഭർത്താവിന്റെ അവിഹിതബന്ധം വിപഞ്ചിക കണ്ടുപിടിച്ചിരുന്നെന്നും എന്നാൽ അത് ക്ഷമിക്കാൻ മകൾ തയ്യാറായിരുന്നെന്നും അമ്മ കൂട്ടിച്ചേർത്തു. പെട്ടെന്നൊരു ദിവസമാണ് മകളെ വേണ്ടെന്ന നിതീഷ് പറഞ്ഞത്. തുടർന്ന് ഭർത്താവിന്റെ ഫോണിൽ മകൾ നടത്തിയ പരിശോധനയിലാണ് നിതീഷിന്റെ അവിഹിത ബന്ധം കണ്ടുപിടിച്ചത്. അത് സഹിക്കാൻ തയ്യാറായെന്നും ഭർത്താവും മകളുമാണ് തന്റെ ലോകമെന്നും വിപഞ്ചിക നിധീഷിനോട് പറഞ്ഞിരുന്നു. ശമ്പളം സ്വരുകൂട്ടിവെച്ച് സ്വന്തമായൊരു വീട് വാങ്ങി ഭർത്താവിനും മകൾക്കൊപ്പം സന്തോഷമായി ജീവിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ആഗ്രഹമെന്നും അമ്മ പറഞ്ഞു.ഭർതൃപിതാവ് മദ്യപാനി ആയിരുന്നെന്നും അവർ പറഞ്ഞു. ഭർതൃപിതാവ് ഒരിക്കൽ മോശമായി പെരുമാറിയിരുന്നു. മകൾ വൈഭവിയെയും നിതീഷ് നോക്കാൻ തയ്യാറിയിരുന്നില്ല.