വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടിയാണ് പ്രിയങ്ക അനൂപ്. കരിയറിൽ ചിലപ്പോൾ പ്രശ്നങ്ങളിലും പ്രിയങ്ക അകപ്പെട്ടിട്ടുണ്ട്. നടി കാവേരിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രിയങ്ക നിരപരാധിയാണെന്ന് തെളിയാൻ വർഷങ്ങളെടുത്തു. പ്രശ്നങ്ങൾ നേരിടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക അനൂപ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. നമ്മളായി ഉണ്ടാക്കിയ പ്രശ്നങ്ങൾ അമ്മ സംഘടന തീർക്കേണ്ടതില്ല. എന്റെ കയ്യിൽ നിന്ന് വന്ന അബദ്ധങ്ങളാണ്. കുറേ പെെസ പോയിട്ടുണ്ട്. എങ്ങനെയെങ്കിലും വർക്ക് ചെയ്ത് തിരിച്ച് കൊടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അല്ലാതെ എനിക്ക് വേറെ പ്രശ്നങ്ങളില്ല. എന്ത് പ്രശ്നമാണെങ്കിലും നമ്മൾ ഫേസ് ചെയ്തേ പറ്റൂ. തിരിഞ്ഞ് നോക്കി അയ്യോ എന്ന് പറയാൻ ഞാനില്ല. പെെസ നമുക്ക് ജോലി ചെയ്തുണ്ടാക്കാം. തെങ്കിലും തമിഴ്, തെലുങ്ക് പടം സക്സസായാൽ തീർക്കാവുന്നതാണ് ഇതൊക്കെ. വേറെ ആൾക്കാർക്ക് വന്ന അനുഭവങ്ങളെക്കെ ഞാൻ നോക്കും. അവരെത്ര ബോൾഡായി നിന്നെന്ന്.
അല്ലാതെ എനിക്ക് ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കരഞ്ഞ് ഡിപ്രഷനിലായി റോഡിൽ കൂടെ നടക്കണോ. നടക്കില്ല. ഇത് തീർക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പാണ്. പ്രശ്നങ്ങളിൽ തളർന്നിട്ടില്ല. എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്ത് കൂട്ടിയതെന്ന് ആലോചിക്കും. സംഭവിച്ച് പോയതാണെന്നും പ്രിയങ്ക അനൂപ് പറയുന്നു.ഭർത്താവ് അനൂപും താനും പിരിഞ്ഞിട്ടില്ലെന്നും പ്രിയങ്ക പറയുന്നുണ്ട്. അങ്ങനെ പറയുന്നവർ പറയട്ടെ. അവരുടെ വിഷമം തീർന്നോട്ടെ. ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. മോനുണ്ട്. അച്ഛനും അമ്മയുമുണ്ട്. സുഖമായി അവിടെ കഴിയുന്നു. റീൽസെടുക്കാനും കെട്ടിപ്പിടിച്ച് ഓടി നടക്കാനും ഭർത്താവിന് ഇഷ്ടമല്ല. പണ്ടും പുള്ളി അങ്ങനെയാണ്. അവരെ നിർബന്ധിച്ച് എടുക്കാൻ പറ്റുമോ. അനൂപ് പൊതുവെ ശാന്തനാണ്. ഞാനാണ് ബഹളം വെച്ച് നടക്കുന്നയാളെന്നും പറയുന്നവർ പറഞ്ഞോട്ടെയെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി… സുരേഷ് ഗോപി മാധ്യമങ്ങളോട് ദേഷ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയങ്ക പറയുന്നുണ്ട്. സുരേഷേട്ടന്റെ ഇപ്പോഴത്തെ മാറ്റത്തോട് ഒട്ടും യോജിക്കില്ല. എന്തെങ്കിലും ഫ്രസ്ട്രേഷൻ കൊണ്ട് വന്നതായിരിക്കാം. അങ്ങനെയൊരു സുരേഷേട്ടനെ കാണാൻ നമുക്കും താൽപര്യമില്ല. പത്രക്കാർ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതിൽ സഹകരിച്ച് പോകുകയല്ലേ ചെയ്യേണ്ടത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സമാധാനമായിട്ട് പറയണമെന്നും പ്രിയങ്ക അനൂപ് പറഞ്ഞു.