കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയത്തിലേക്ക് ഇറങ്ങിയശേഷമാണ് നടന്റെ കുടുംബം സോഷ്യൽമീഡിയയിൽ വലിയ ചർച്ച വിഷയമായി മാറിയത്. ആൽബം ഗാനങ്ങൾ, ഷോർട്ട് ഫിലിമുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിലാണ് രേണു സജീവം. പലപ്പോഴും അഭിനയവും വസ്ത്രധാരണവും പരിധി ലംഘിക്കുന്നുവെന്നാണ് രേണുവിന് എതിരെ ഉയരുന്ന പ്രധാന വിമർശനം. ഇപ്പോഴിതാ സുധിയുടെ മൂത്തമകനായ കിച്ചു എന്നറിയപ്പെടുന്ന രാഹുൽ വീടിനെ കുറിച്ചും തുടർന്നുമുണ്ടായ വിവാദങ്ങളെ കുറിച്ചും സംസാരിക്കുകയാണ്…താജ് പത്തനംത്തിട്ടയുമായി കിച്ചു നടത്തിയ ഫോൺസംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.. കലാരംഗത്ത് സജീവമായിരുന്നതുകൊണ്ട് തന്നെ വലിയൊരു സൗഹൃദ വലയം സുധിക്കുണ്ടായിരുന്നു. നടന്റെ മരണശേഷം രേണുവിനും മക്കൾക്കും നിരവധി സഹായങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് താജ് പത്തനംതിട്ട. കെഎച്ച്‍ഡിഇസിയും രേണുവും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിൽ മധ്യസ്ഥനായി നിന്നതും താജ് ആയിരുന്നു. രേണുവും കുടുംബവും ഇപ്പോൾ ലഭിച്ച സഹായങ്ങൾക്ക് നന്ദിയില്ലാത്തവരെപ്പോലെയാണ് പെരുമാറുന്നതെന്ന പക്ഷക്കാരനാണ് താജ്. കെഎച്ച്‍ഡിഇസി നിർമ്മിച്ച് നൽകിയ വീടുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിയെങ്കിലും കിച്ചു ഒന്നിലും പ്രതികരിച്ചിരുന്നില്ല. ആദ്യമായാണ് ഈ വിഷയത്തിൽ കിച്ചു സംസാരിക്കുന്നത്. വീടിനുള്ള പ്രശ്നങ്ങളെ കുറിച്ച് അമ്മയ്ക്ക് കറക്ടായി അറിയില്ലെന്ന് തോന്നുന്നുവെന്നും അച്ഛൻ ജീവിച്ചിരുന്നപ്പോൾ താജ് പത്തനംതിട്ട സഹായിച്ചതെല്ലാം ഓർമയുണ്ടെന്നും കിച്ചു പറയുന്നു.
അച്ഛൻ ജീവിച്ചിരുന്നപ്പോൾ ചേട്ടൻ സഹായിച്ചതെല്ലാം ഓർമയുണ്ട്. ചോർച്ച വിഷയത്തിൽ അമ്മയ്ക്ക് കറക്ട് അറിയില്ലെന്ന് തോന്നുന്നു. ചോരുന്നുണ്ടെന്നൊക്കെ പറയുന്നു. പിന്നെ എല്ലാവർക്കും അറിയാമല്ലോ ആ വീട് എനിക്കും അനിയനും വേണ്ടി തന്നതാണെന്ന്. ചോർച്ചയെ കുറിച്ച് എനിക്ക് കറക്ടായി അറിയില്ല. ഞാൻ അവിടെ കൂടുതൽ സമയം നിൽക്കാറില്ല. പപ്പ ചോർച്ചയുടെ കാര്യം പറഞ്ഞായിരുന്നു. കുറച്ചുനാൾ മുമ്പ് ആണത്. പെയിന്റ് ഇളകിപോകുന്നതിനെ കുറിച്ച് അവർ പറയുന്നതും കണ്ടിരുന്നുവെന്നാണ് താജ് പത്തനംതിട്ടയോട് സംസാരിക്കവെ കിച്ചു പറഞ്ഞത്.അച്ഛൻ അപകടത്തിൽ മരിച്ചതിന്റെ ഇൻഷുറൻസ് തുക കിട്ടും. അത് വാങ്ങണമെങ്കിൽ നമ്മൾ സർക്കാരിൽ നിന്നും ലീഗൽ ഹയർഷിപ്പ്സ് സർട്ടിഫിക്കറ്റ് വാങ്ങണം. അത് മോൻ ചെയ്യണം. ലീഗൽ ഹയർഷിപ്പ്സ് സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ തുകയ്ക്ക് അവകാശം മോന്റെ അച്ഛന്റെ അമ്മയ്ക്കും രേണു സുധിക്കും മോനും മോന്റെ അനിയനുമാണ് അവകാശം. അനിയന് പതിനെട്ട് വയസ് പൂർത്തിയായശേഷം മാത്രമെ പണം എടുക്കാൻ സാധിക്കുകയുള്ളു. രേണുവിന് ഒരാൾ ആയിരം രൂപ അയച്ച് കൊടുത്ത് കഴിഞ്ഞാൽ അതിൽ മോനും അവകാശമുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും കിച്ചുവിനോട് പറഞ്ഞാണ് താജ് പത്തനംതിട്ട കോൾ അവസാനിപ്പിച്ചത്. ആനിമേഷൻ വിദ്യാർത്ഥിയാണിപ്പോൾ കിച്ചു. അച്ഛന്റെ കുടുംബ വീട്ടിൽ നിന്നാണ് പഠിക്കുന്നത്.കോട്ടയത്ത് സന്നദ്ധ സംഘടന നിർമ്മിച്ച വീട്ടിൽ രേണുവും മാതാപിതാക്കളുമാണ് താമസം. രേണുവിന്റെ സഹോദരിയും സുധിയുടെ മക്കൾക്കായി നിർമ്മിച്ച വീട്ടിലാണ് താമസമെന്ന് ആരോപണം ഉയർന്നിരുന്നു. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. സുധിയുമായുള്ള ദാമ്പത്യത്തിൽ അഞ്ച് വയസുള്ള ഒരു മകൻ രേണുവിനുണ്ട്. അനിയനൊപ്പമുള്ള വീഡിയോകൾ കിച്ചുവും ഇടയ്ക്ക് സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അഭിനയത്തിൽ സജീവമാണിപ്പോൾ രേണു.