നവാസ് വേദന സഹിച്ച് അഭിനയിച്ച അവസാന നിമിഷങ്ങള്‍.. ചങ്കുപൊട്ടി അസീസ്

കഴിഞ്ഞ വെള്ളിയാഴ്ച കലാഭവൻ നവാസിന്റെ മരണം സംഭവിക്കുന്ന അന്ന് അദ്ദേഹം ചോറ്റാനിക്കരയിൽ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. കഴിഞ്ഞ ഒന്നരമാസത്തോളമായി ഇവിടെ നടക്കുകയായിരുന്ന ഷൂട്ടിംഗിന്റെ ഭാഗമായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു നവാസ്. ഷൂട്ടിംഗിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെട്ട നവാസ് അതു കാര്യമാക്കാതെ ഷൂട്ടിംഗിനെത്തുകയായിരുന്നു. ഭാര്യാപിതാവിനെ വിളിച്ച് നെഞ്ചെരിച്ചാലാണെന്നായിരുന്നു പറഞ്ഞത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കുടുംബ ഡോക്ടറുമായി സംസാരിക്കുകയും ചെയ്തു. നവാസിന്റെ സംസാരം കേട്ടയുടനെ തന്നെ ഇതു നെഞ്ചെരിച്ചിൽ അല്ലെന്നും എത്രയും വേഗം ഇസിജി റിപ്പോർട്ട് എടുത്ത് അയക്കാനുമായിരുന്നു നിർദ്ദേശിച്ചത്.പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം.

വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയിൽ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ടു ദിവസത്തെ ഇടവേളയിൽ സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങൾക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്. എന്നാൽ മറ്റ് താരങ്ങൾ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനിൽ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണിൽ വിളിച്ചുവെങ്കിലും എടുത്തില്ല. നവാസിനെ അന്വേഷിക്കാൻ എത്തിയ റൂം ബോയ് വാതിൽ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോൾ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയിൽ ആയിരുന്നു.നടൻ രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് താഴെ വീണ നിലയിൽ നിലയിൽ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയിൽ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ജീവൻ ഉണ്ടായിരുന്നുവെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. മൃതദേഹം നിലവിൽ മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

താരസംഘടനയായ ‘അമ്മ’യുടെ അടുത്തിടെ നടന്ന ജനറൽ ബോഡി യോഗത്തിൽ അടക്കം നവാസ് സജീവ സാന്നിധ്യമായിരുന്നു…അസീസും വിനോദി കോവൂരുമടക്കമുശ്ശവർ പറയുന്ന വാക്കുകളും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്… ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്, വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ നവാസിൻറെ തലയിലും മുറിവുണ്ടായി. ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഡോക്ടറെ വിളിച്ചെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന കരുതി മുന്നോട്ടുപോയെന്നായിരുന്നു കുറിപ്പ്…നെഞ്ച് വേദന സഹിച്ചാണ് സിനിമയുടെ അവസാന സീനുകളിൽ നവാസ് അഭിനയിച്ചതെന്നാണ് അസീസ് നെടുമങ്ങാട് ഒരു തേങ്ങലോടെ ഓർക്കുന്നത്… നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റമാർട്ടത്തിലെ സൂചന. ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതിൻറെ ലക്ഷണവും പോസ്റ്റമാർട്ടത്തിൽ കണ്ടെത്തി.നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാൻ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്, വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ നവാസിൻറെ തലയിലും മുറിവുണ്ടായി.

Scroll to Top