നവാസ് മരിച്ചിട്ട് ഒരാഴ്ച.. രൂപവും ഭാവവും ആകെ മാറി ചേട്ടന്‍ നിയാസ്

അടുത്തിടെ നടന്ന നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം നൽകിയ വേദന കുടുംബത്തെ പോലെ തന്നെ ആരാധകർക്കും സഹപ്രവർത്തകർക്കും ഒരിക്കലും വിട്ടു പോകുന്നതല്ല. കലാഭവൻ നവാസിന്റെ സഹോദരൻ ആണ് മിമിക്രി താരവും നടനുമായ നിയാസ് ബക്കർ. ഇരുവരും ഒന്നിച്ച് നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. നവാസിന്റെ വിയോഗം അറിഞ്ഞതുമുതൽ തകർന്നു പോയ അവസ്ഥയിൽ ഉള്ള നിയാസിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നവാസ് മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഇപ്പോഴിതാ മറിമായം സീരിയലിന്റെ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിയാസ്… ക്ഷിണിച്ച് മുഖത്ത് ഒട്ടും സന്തോഷമില്ലാത്ത അവസ്ഥയിൽ എല്ലാവരും നിയാസിനെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ ആരെയും ഒന്നും സങ്കടപ്പെടുത്തും… നിയാസിനി നവാസ് വെറും സഹോദരൻ മാത്രമായിരുന്നില്ല..നല്ലൊരു സുഹൃത്തും കൂടിയായിരുന്നു…ഒരു അഭിമുഖത്തിൽ സഹോദരനെ കുറിച്ച് നിയാസ് സംസാരിക്കുന്ന വീഡിയോ ഇപ്പോൾ ആരാധകർക്കിടയിൽ വൈറൽ ആവുന്നത്.

“നവാസ് പൊതുവെ വാപ്പയുടെ ഒരു ഹൈറ്റ് ആണ്. ഞാൻ ഉമ്മയെ പോലെ ആണ്. എനിക്ക് ഉയരം കുറവാണ്. വാപ്പയുടെ രൂപസാദൃശ്യവും കൂടുതൽ നവാസിന് തന്നെയാണ്.കുറച്ച് ഉയരം കൂടുതലും ഈ ഫീൽഡിലേക്ക് ആദ്യം വന്നതും നവാസ് ആണ്. കൂടുതൽ ഫെമിലിയർ ആയതും ആളുകൾ അറിഞ്ഞു തുടങ്ങിയതും നവാസിനെയാണ്. നവാസ് കലാഭവനിൽ ഉണ്ടായിരുന്ന സമയത്ത്, നവാസിന്റെ ഒരു ടൂർ കാസറ്റ് വളരെ ഹിറ്റായിരുന്നു. അങ്ങനെയാണ് നവാസിനെ കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങുന്നത്. ഒരു വേൾഡ് ട്രിപ്പ് ആയിരുന്നു അത്. നവാസിന്റെ അന്നിറങ്ങുന്ന എല്ലാ കാസറ്റുകളും വളരെ ഹിറ്റായിരുന്നു. സിനിമയിലേക്ക് ആദ്യം വന്നതും നല്ല വേഷങ്ങൾ ചെയ്തതും നവാസ് തന്നെയാണ്.അന്ന് എറണാകുളം ബേസ് ചെയ്തിട്ടാണ് നവാസ് നിന്നിരുന്നത്. കലാഭവനിൽ ഉള്ളതുകൊണ്ടായിരുന്നു അത്. ഉമ്മയുടെ നാട് പുല്ലേപ്പടിയാണ്. കലാഭവന്റെയും ടൗൺഹാളിന്റെയും ഇടയിൽ കൂടിയുള്ള റോഡിൽ കൂടിയാണ് ഉമ്മയുടെ വീട്ടിലേക്ക് പോയിരുന്നത്. എറണാകുളത്ത് ഉണ്ടായിരുന്നത് കൊണ്ട് തന്നെ കൂടുതൽ സിനിമകൾ ആദ്യം ചെയ്യുന്നത് നവാസ് ആണ്” എന്നാണ് നിയാസ് പറഞ്ഞത്.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിയ്ക്കാണ് കലാഭവൻ നവാസിന്റെ മരണം സംഭവിക്കുന്നത്. ശനിയാഴ്ചയായിരുന്നു സംസ്‌കാരം. അതിനു ശേഷമുള്ള ദിവസങ്ങൾ നവാസിന്റെ പ്രിയപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന ദിവസങ്ങളായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. സാധാരണ മരണങ്ങൾ സംഭവിച്ചാൽ മക്കളും സഹോദരങ്ങളും പ്രിയപ്പെട്ടവരുമെല്ലാം ആ വേദനയിൽ പങ്കുചേർന്ന് ഒപ്പം നിൽക്കും. എന്നാൽ ഇന്ന് അങ്ങനെയൊരു പതിവില്ല. പലർക്കും പല ജോലികളും ഉത്തരവാദിത്വങ്ങളും ഉണ്ടാകുമ്പോൾ എല്ലായ്‌പ്പോഴും അതിനു സാധിച്ചെന്നു വരില്ല. അതുതന്നെയാണ് നവാസിന്റെ ചേട്ടൻ നിയാസ് ബക്കറും ഇപ്പോൾ ചെയ്തിരിക്കുന്നത്. നിയാസിന്റെ ഏറ്റവും പ്രിയപ്പെട്ട അനുജനായ നവാസിന്റെ വേർപാട് സംഭവിച്ചിട്ട് അഞ്ചാം നാൾ തന്നെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു നിയാസ് ചെയ്ത്. മറിമായം ടെലിവിഷൻ സീരിസിന്റെ ഷൂട്ടിംഗിനായി നിയാസ് എത്തിയപ്പോൾ ചേട്ടന്റേയും അനുജന്റേയും കൂട്ടുകാർ ചേർത്തുപിടിക്കുകയായിരുന്നു.

Scroll to Top