അനിയത്തിയ്ക്ക് 3000 സ്‌ക്വയര്‍ഫീറ്റ് അത്യാഢംബര ഫ്‌ളാറ്റ്.. കണ്ണുതള്ളി പേര്‍ളി

റെയ്ച്ചൽ മാണിയും പേർളി മാണിയും പ്രേഷകർക്ക് ഇഷ്ടപ്പെട്ട സഹോദരങ്ങൾ കൂടിയാണ്… മാസങ്ങൾക്കു മുമ്പാണ് ഒരു ദ്വീപിനോടു ചേർന്ന് തന്റെ സ്വപ്‌ന സാക്ഷാത്കാരം പോലെ പേർളി ഒരു ഫ്‌ളാറ്റ് വാങ്ങിയത്. വെറും 840 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഒരു കുഞ്ഞുഫ്‌ളാറ്റായിരുന്നു അത്. പേർളിയുടെ അത്യാഢംബര ഫ്‌ളാറ്റ് കാണാൻ കാത്തിരുന്ന ആരാധകരുടെ ശ്വാസം മുട്ടിച്ചായിരുന്നു ഇന്റീരിയർ വർക്ക് കൂടി കഴിഞ്ഞപ്പോഴുള്ള ആ ഇടുങ്ങിയ ഫ്‌ളാറ്റിന്റെ ദൃശ്യങ്ങൾ എത്തിയത്. ഇപ്പോഴിതാ, പേർളിയിൽ നിന്നും കാണാനിരുന്ന വമ്പൻ സൗകര്യങ്ങളുള്ള വലിയ ഫ്‌ളാറ്റ് പേർളിയുടെ അനുജത്തി റെയ്ച്ചൽ സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചി നഗരത്തിൽ തന്നെ റെയ്ച്ചലിനും ഭർത്താവ് റൂബെൻബിജിയ്ക്കും രണ്ടു മക്കൾക്കും താമസിക്കാനാണ് വമ്പൻ സൗകര്യങ്ങളുടെ ഈ ഫ്‌ളാറ്റ് റെയ്ച്ചൽ സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇൻഫ്‌ളുവൻസറും കണ്ടന്റ് ക്രിയേറ്ററും ഫാഷൻ, ബ്യൂട്ടി, ലൈഫ്‌സ്റ്റൈലിസ്റ്റുമൊക്കെയായ റെയ്ച്ചൽ വിവാഹം കഴിച്ച റൂബെൻ മാജിക് മോഷൻ മീഡിയ എന്ന ഫോട്ടോഗ്രാഫി, ഫിലിം കമ്പനിയുടെ സിഇഒ ആണ്. എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർത്താലാകും ഒരമ്മയുടെ ഒരു ദിവസത്തെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുക. അതെത്രത്തോളം ഉണ്ടെന്ന് മനസിലാക്കുന്ന വ്യക്തിയാണ് പേളി മാണി… മൂന്ന് വയസുകാരിയെയും ആറു മാസക്കാരിയെയും പരിപാലിക്കാൻ സമയവും, അത്ര തന്നെ ക്ഷമയും വേണ്ടിവരും. അനുജത്തി റേച്ചൽ മാണിയുടെ കാര്യം അൽപ്പം പോലും വ്യത്യസ്തമല്ല…കഷ്‌ടിച്ച് ഒരു വയസും ഏതാനും മാസങ്ങളുടെയും പ്രായ വ്യത്യസമുള്ള രണ്ടു കുഞ്ഞു മക്കളുടെ അമ്മയാണ് റേച്ചൽ മാണി. റെയ്ൻ, കയ് എന്നിവരാണ് റേച്ചലിന്റെയും റൂബൻ ബിജിയുടെയും മക്കൾ. പേളിയുടെ മക്കളായ നില, നിതാരമാരുമായി ഇവർക്ക് പ്രായത്തിൽ വലിയ അന്തരമില്ല.

റേച്ചലും ഉത്തരവാദിത്തം നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നു പോകുന്ന അമ്മയാണ്..കളിച്ചു വളർന്ന നാളുകൾ മുതൽ പരസ്പരം മനസിലാക്കുന്ന സഹോദരിമാരായ പേളിയും റേച്ചലും അമ്മമാർ ആയതിനു ശേഷവും ആ സ്നേഹം നിലനിർത്തുന്നവരാണ്. ഇഴയടുപ്പമുള്ള കുടുംബങ്ങളിൽ വളർന്നവരാ ആയതിനാൽ കുടുംബ ബന്ധത്തിന് ഇവർ ഏറെ മൂല്യം കല്പിക്കുന്നുമുണ്ട്…പേളിയും ശ്രീനിഷും നിലയ്ക്കും നിതാരക്കുമൊപ്പം അവരുടെ ഫ്ലാറ്റിലാണ് താമസമെങ്കിലും, കുഞ്ഞുങ്ങളെ നോക്കാൻ സഹായത്തിന് ഒരു യുവതി കൂടിയുണ്ട്. അടുക്കള പരിപാടികൾ താൻ തന്നെയാണ് ഒരുക്കുക എന്ന് പേളി ഒരു വ്ലോഗിൽ പറഞ്ഞിരുന്നു.. ഒരിക്കൽ പേളി അനിയത്തി റേച്ചലിനായി പ്രഭാത ഭക്ഷണമുണ്ടാക്കി കൊടുത്തു വീഡിയോ വൈറലായിരുന്നു…ല്ല തുമ്പപ്പൂ പോലുള്ള ദോശയും സാമ്പാറും കറിയും പേളിയുടെ വീട്ടിൽ നിന്നും റേച്ചലിന്റെ വീട്ടിലേക്ക് പറപറന്നു. സഹോദരിയെ അയൽക്കാരിയായി കിട്ടിയാലത്തെ സന്തോഷം എത്രമാത്രമെന്നു റേച്ചലിന്റെ ക്യാപ്‌ഷൻ വായിച്ചാൽ മനസിലാകും. ചേച്ചിയായ പേളിക്ക് റേച്ചൽ നന്ദി അറിയിക്കുകയും ചെയ്യ്തു… ഇത് കണ്ട ഇരുവരുടെയും ആരാധകരും ഹാപ്പി…

Scroll to Top