തൂവെള്ള കൊട്ടാരം പോലെ പച്ചപ്പിനു നടുവിൽ തലയുയർത്തി നിൽക്കുന്ന ഈ വീട് ആരാധകരുടെ എല്ലാം മനസു കീഴടക്കുന്ന വലിയ വീട് കൂടിയാണ്… ഈ വീട് മറ്റാരുടെയുമല്ല നമ്മുടെ സ്വന്തം നടൻ ദേവന്റെതാണ്… 2019ലാണ് ദേവൻ്റെ ഭാര്യ സുമ മരിക്കുന്നത്. അതിനു ശേഷമാണ് വീടിൻ്റെ നിർമ്മാണം ആരംഭിക്കുന്നതും ആറു മാസം മുമ്പ് ഇവിടെ താമസമാക്കുന്നതും. ദേവനും സുമയ്ക്കും വൈകി ജനിച്ച മകളായിരുന്നു ലക്ഷ്‌മി ചൈതന്യ. പ്രശസ്‌ത സിനിമാ സംവിധായകൻ രാമു കാര്യാട്ടിന്റെ മകളായിരുന്നു ദേവൻ്റെ ഭാര്യ സുമ. ആരോഗ്യവതിയായിരുന്ന സുമ കോവിഡിനു മുമ്പ് 2019 ജൂലായിലാണ് മരണപ്പെടുന്നത്. കഴിക്കാൻ പാടില്ലെന്നു പറഞ്ഞ ഐസ്ക്രീം കഴിച്ച് അലർജിയായി ശ്വാസം തടസപ്പെട്ട് ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നു സുമ. പതിയെ മൂന്നാം ദിവസം സ്ഥിതി മെച്ചപ്പെട്ടു. നാളെ ഡിസ്‌ചാർജ്ജ് എന്നു ഡോക്‌ടർ പോയതിനു പിന്നാലെ പിറ്റേ ദിവസം വീണ്ടും ശ്വാസതടസം. അങ്ങനെ സിസിയുവിലേക്ക് മാറ്റി. പുറത്തൊന്നും പോകാതിരുന്ന സുമയക്ക് എച്ച് വൺ എൻ വൺ വൈറസ് ഇൻഫെക്ഷൻ ബാധിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്ന സമയത്ത് ആ സിസിയുവിൽ വച്ചു തന്നെയാണ് വൈറസ് സുമയെ ബാധിച്ചത്.
ഒടുവിൽ വെന്റിലേറ്ററിൽ നിന്നും എക്മോ എന്നാ ഭീകരയന്ത്രത്തിലേക്കു മാറ്റി. അഞ്ച് ശതമാനം മാത്രമായിരുന്നു പ്രതീക്ഷ. വിളി കേൾക്കുന്നുണ്ടോ എന്നറിയാൻ ദേവനും മകളും ചുറ്റും നിന്ന് തുടരെ തുടരെ വിളിക്കുന്നുണ്ടായിരുന്നു. പാതി അടഞ്ഞ കണ്ണുകൾ തുറക്കാൻ സുമ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും അവൾക്കതിനു കഴിയുന്നുണ്ടായിരുന്നില്ല. പതിയേ എക്മോ ഉപയോഗിച്ചു തുടങ്ങി പതിനാലാമത്തെ ദിവസം മരണത്തെ സ്വീകരിക്കാൻ ഒരുങ്ങുകയായിരുന്നു എല്ലാവരും. ചേറ്റുവായിലെ തറവാട് അമ്പലത്തിൽ പോയി എല്ലാ വിളക്കുകളും തെളിയിച്ചു. സർവലങ്കാരത്തോടെ ദേവിയുടെ നടയിൽ നിന്ന് പ്രാർത്ഥിച്ചു. തിരിച്ചു വന്ന് ഭാര്യയുടെ മരണ വിധിയിൽ ഒപ്പിടുകയായിരുന്നു ദേവൻ. വൈകിട്ടോടെ മരണവാർത്തയും എത്തി. അതിനു ശേഷം മകളായിരുന്നു ദേവന് എല്ലാം.
അവൾക്കുവേണ്ടിയാണ് വർഷങ്ങൾക്കു മുന്നേ വാങ്ങിയ പ്രകൃതിമനോഹരമായ ഈ സ്ഥലത്ത് ദേവൻ വീട് പണി തുടങ്ങിയതും വിചാരിച്ചതു പോലെ തന്നെ അതിൻ്റെ പണി പൂർത്തീകരിച്ചതും. അമ്മയില്ലാത്തതിൻ്റെ കുറവുണ്ടെങ്കിലും തൂവെള്ള കൊട്ടാരം പോലെ മനോഹരമായ വീട് പരിപാലിക്കുന്നതെല്ലാം മകൾ തന്നെയാണ്. വീട്ടിൽ ജോലിക്കാരുണ്ടെങ്കിലും ചെടികളും പൂന്തോട്ടങ്ങളും വീട് വൃത്തിയായി സൂക്ഷിക്കുന്നതുമെല്ലാം മകൾ തന്നെയാണ്. മുകളിലും താഴെയുമായി നാല് ബെഡ്റൂമുകളിലായി പണി കഴിപ്പിച്ചിരിക്കുന്ന വീട്ടിൽ നിലവിൽ അച്ഛനും മകളും മാത്രമാണ് താമസിക്കുന്നത്. ദേവൻ മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം സുന്ദര വില്ലനായി തിളങ്ങുന്ന താരമാണ്. കൂടാതെ, മലയാളം സീരിയലുകളിലും അദ്ദേഹം സജീവമാണ്. ഇപ്പോഴിതാ, അദ്ദേഹം പണികഴിപ്പിച്ച പുത്തൻ വീടിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആറു മാസം മുമ്പാണ് അദ്ദേഹം തൃശൂർ ചാലക്കുടിയിൽ പുതിയ വീട് വച്ച് താമസമാക്കിയത്. നേരത്തെ ഇവിടെ സ്ഥലമുണ്ടായിരുന്നു. തുടർന്ന് വീട് വെക്കുകയായിരുന്നു. പ്രകൃതി മനോഹരമായ നിരപ്പായ സ്ഥലത്ത് മനോഹരമായ പൂന്തോട്ടമൊരുക്കിയാണ് ഇവിടെ വീട് നിർമ്മിച്ചത്. തൂവെള്ള കൊട്ടാരം പോലെ പച്ചപ്പിനു നടുവിൽ തലയുയർത്തി നിൽക്കുന്ന ഈ വീട് ആരാധകരുടെ എല്ലാം മനസു കീഴടക്കുന്ന വലിയ വീട് കൂടിയാണ്. ദേവനും ഏകമകൾ ലക്ഷ്മി ചൈതന്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്.