മരിക്കുന്നതിന് മുന്‍പ് ജിസ്‌ന എഴുതിയത് !!

കോഴിക്കോട് പൂനൂരില്‍ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിസ്‌ന എഴുതി കുറിപ്പ് കണ്ടെത്തി. ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യയാണ് ജിസ്‌ന.’ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, അതിനുള്ള മനസ്സമാധാനമില്ല’ എന്നാണ് കത്തില്‍ ഉള്ളത്. പൊലീസ് ഈ വീട്ടില്‍ ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഭര്‍ത്താവ് ശ്രീജിത്തിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ജിസ്നയെ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ രണ്ട് വസയ് പ്രായമുള്ള മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കണ്ണൂര്‍ കേളകം സ്വദേശിനിയായിരുന്നു ജിസ്‌ന. ജിസ്നയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നേരത്തെ തന്നെ കുടുംബം രം​ഗത്തെത്തിയിരുന്നു… ജിസ്‌നെ ഭർത്താവ് മ‍ർദ്ദിച്ചിരുന്നെന്നും മാനസിക പീഡനത്തിന് ഇരയായെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിന് ശേഷം ഭർതൃവിട്ടുകാർ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭർത്താവിൻ്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

കുഞ്ഞിനെ കാണാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു.ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം രണ്ടു വയസ്സുള്ള കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ജിസ്ന. ഓട്ടോ ഡ്രൈവറാണ് ഭർത്താവ് ശ്രീജിത്ത്. മൂന്നു വര്‍ഷം മുൻപായിരുന്നു വിവാഹം…. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ശ്രീജിത്തിന് ജിസ്നയുടെ കുടുംബം ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പയെടുത്ത് നൽകിയിരുന്നു. ഇതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം…വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്റെ വേദനയില്‍ നിന്ന് വിട്ട് മാറുന്നതിന് മുന്‍പാണ് മറ്റൊരു ആത്മഹത്യ മരണം കൂടി സംഭവിച്ചിരിക്കുന്നത്. ആ രണ്ട് മരണങ്ങളും സംഭവിച്ചത് ഭര്‍തൃവീട്ടുകാരുടെയും ഭര്‍ത്താവിന്റെയും മാനസികവും ശാരീരകവുമായ പീഡനം സഹിക്കാന്‍ കഴിയാതെ ആണ്. അതുപോലെ തന്നെയാണ് കോഴിക്കോട് ബാലുശ്ശേരിയില്‍ ജിസ്‌ന എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നതും. ഒരാളുടെ ജീവിതത്തിന്റെ എല്ലാ പ്രതീഷകളും എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചു എന്ന് തോന്നിടത്താണ് ജീവിതം തന്നെ മടുക്കുന്നത്. അപ്പോള്‍ അവസാന പ്രതീക്ഷയെന്നോമാണ് എല്ലാവരും ആത്മഹത്യയിലേക്ക് കടക്കുന്നത്. എന്നാല്‍ ആ മരിക്കുന്നവര്‍ ചിന്തിക്കുന്നില്ല അവരെ സ്‌നേഹിച്ചിരുന്നവര്‍ എന്ത് മാത്രം വിഷമത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന്. മാനസിക സമ്മര്‍ദ്ദങ്ങളും വേദനകളും തുറന്ന് പറയാന്‍ കഴിയാതെ ഉള്ളില്‍ അടച്ചു വെച്ച് ഒടുവില്‍ തളര്‍ന്ന ഹൃദയത്തിന്റെ നിസ്സംഗതയിലാണ് ജസ്‌ന എന്ന പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരിക്കുന്നത്.

Scroll to Top