കസ്തൂരിമാൻ, മഞ്ഞുരുകും കാലം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് കൂടുതൽ ജനപ്രിയയായി മാറിയത്. മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ്. നിരവധി ആരാധകരുള്ള ആലീസ് പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം തന്റെ ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുക്കാരുടെയും വിശേഷങ്ങളും ആലീസ് പങ്കുവച്ചിട്ടുണ്ട്… പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താ.. ആലീസിനെ പോലെ തന്നെ സജിനെയും ഇപ്പോൾ പ്രേഷകർക്ക് വളരെ പരിചിതമാണ്… സജിനെ പോലെ തന്നെ ആലീസിന്റെ നാത്തൂനായ സ്റ്റെഫിയെയും പ്രേഷകർക്ക് അറിയാം… ഇപ്പോഴിതാ കഴിഞ്ഞ 7 വർഷമായിട്ടുള്ള സ്റ്റെഫിയുടെ കഠിനാധ്വാനം പൂവണിഞ്ഞിരിക്കുന്നുവെന്ന് പറയുകയാണ്… ആലീസ്… ‘ഞങ്ങൾക്ക് ഏറ്റവും സന്തോഷമുള്ള ദിവസം’..കുടുംബത്തിലെ 7 വർഷം കാത്തിരുന്ന ആ സ്വപ്നം സഫലീകരിച്ചു.. ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആലീസ് ആ വിശേഷം ആരംഭിക്കുന്നത്..
സംഗതി മറ്റൊന്നുമല്ല, സജിന്റെ സഹോദരി സർക്കാർ ജോലി നേടിയിരിക്കുന്നു…എറണാകുളം കളക്ട്രേറ്റിലാണ് സ്റ്റെഫിക്ക് ജോലി ലഭിച്ചിരിക്കുന്നത്… ഭർത്താവ് സജിന്റെ ഏകസഹോദരി സ്റ്റെഫി സജിയാണ് ഈ അപൂർവ്വ സൗഭാഗ്യത്തിന് അർഹയായിരിക്കുന്നത്. ഇപ്പോൾ അതിന്റെ ആഘോഷത്തിലാണ് താരകുടുംബം മുഴുവൻ. കുക്കു എന്നാണ് സ്റ്റെഫിയെ പ്രിയപ്പെട്ടവരെല്ലാം സ്നേഹത്തോടെ വിളിക്കുന്നത്. ആലീസിനും ഭർത്താവിനുമൊപ്പം ഒട്ടുമിക്ക വീഡിയോകളിലും സ്റ്റെഫി ഉണ്ടാകാറുണ്ട്. തന്റെ നാത്തൂൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചത് സ്റ്റെഫിയാണെന്നാണ് ആലീസ് പറയാറുള്ളത്. പൊതുവെ നാത്തൂന്മാർ തമ്മിൽ സ്വരചേർച്ച ഉണ്ടാകാറില്ല. എന്നാൽ ആലീസും സ്റ്റെഫിയും ഒരുമിച്ച് നിന്നാൽ ഭർത്താവ് സജിൻ ഇവരുടെ ഗ്യാങിൽ നിന്ന് പുറത്താകും. എല്ലാ കാര്യങ്ങൾക്കും ആലീസിന് പിന്തുണ നൽകുന്നവരിൽ പ്രധാനിയും സ്റ്റെഫിയാണ്. വളരെയേറെ പ്രാർത്ഥനയോടെയാണ് സ്റ്റെഫിയെ ആലീസ് പുതിയ ജോലിക്ക് അയക്കുന്നതും…ഏഴംകുളം ആരുംകാലിക്കൽ സജി ഭവനിൽ സജി സാമുവലിൻ്റെയും ഷീജ സജിയുടെയും മകളാണ് 24 വയസുകാരി സ്റ്റെഫി. ഒരു സർക്കാർ ജോലി വേണമെന്നുള്ളത് സ്റ്റെഫിയുടെ വെറുമൊരു ആഗ്രഹം മാത്രമായിരുന്നില്ല… അതിനായി സ്റ്റെഫി നന്നേ കഷ്ട്ടപ്പെട്ടിരുന്നുവെന്നും ആലീസ് പറയുന്നു…നേരത്തെ കുക്കു എന്ന സ്റ്റെഫിക്ക് ഏഷ്യൻ ഗെയിംസിൽ മെഡൽ ലഭിച്ചതും ആലീസ് പ്രേഷകരുമായി പങ്കുവച്ചിരുന്നു…’എന്റെ സഹോദരി 19-ാമത് ഏഷ്യൻ ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വിവരം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായി സോഫ്റ്റ്ബോൾ വിഭാഗം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നു. നിന്നെ ഓർത്ത് അഭിമാനിക്കുന്നു എന്റെ പെണ്ണേ.. എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി’ എന്നാണ് ആലീസ് അന്ന് സ്റ്റെഫിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്…സോഫ്റ്റ്ബോൾ വിഭാഗത്തിൽ മൂന്നു മലയാളി വനിതകളാണ് ഇടം നേടിയത്. അതിലൊരാളായിരുന്നു സ്റ്റെഫി.