ഇത്തിരി തടി കൂടുതലായെന്ന് തോന്നുന്നില്ലേ, പണ്ട് എന്തൊരു സുന്ദരിയായിരുന്നു, സുരേഷ് ഗോപിയുടെ ഭാര്യയുടെ കൂടെ നിൽക്കുമ്പോൾ കാവ്യയ്ക്കാണ് കൂടുതൽ തടിച്ച ശരീരം, മാളവികയുടെ വിവാഹത്തിനെത്തിയ കാവ്യ മാധവനെ കണ്ട് ആരാധകർ

ജയറാം-പാർവതി മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്. താരവിവാഹത്തിലെ ശ്രദ്ധാകേന്ദ്രവും ഇവരിലേക്ക് പോയെന്ന് പറയാം. അതേ സമയം വിവാഹത്തിനെത്തിയ കാവ്യയോട് പല ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ.

സുഖമാണോന്നും അഭിനയത്തിലേക്ക് തിരികെ വരുമോ എന്നൊക്കെ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും വളരെ കുറച്ച് കാര്യങ്ങൾ സംസാരിച്ചിട്ട് പോവുകയായിരുന്നു കാവ്യ ചെയ്തത്. ഈ വീഡിയോ പുറത്ത് വന്നതോടെ നടിയെ പറ്റിയുള്ള അഭിപ്രായങ്ങളുമായി ആരാധകരുമെത്തി. ‘സുഖമാണോ എന്ന ചോദ്യത്തിന് സുഖമാണെന്നാണ് കാവ്യ പറയുന്നത്. കുറേ ആയല്ലോ കണ്ടിട്ട് എന്ന ചോദ്യത്തിന് ഞാൻ ഇവിടെയൊക്കെ ഉണ്ടായിരുന്നു എന്നായിരുന്നു നടിയുടെ മറുപടി. പുതിയ പടത്തിലൊക്കെ അഭിനയിക്കാൻ ചാൻസുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും മകളെ നോക്കുകയാണെന്നും’, സൂചിപ്പിച്ചിരിക്കുകയാണ് കാവ്യ.

കാവ്യയുടെ രൂപത്തെ കുറിച്ചുള്ള കമന്റുകളും നിരവധിയാണ്. എന്തിനാ മുത്തേ മുടി വെട്ടിയത്. അതായിരുന്നു ആ മുഖം കാണാൻ ഐശ്വര്യമെന്നാണ് ഒരു ആരാധകൻ പറയുന്നത്. എന്നാൽ നടിയെ ബോഡിഷെയിമിങ് നടത്തുന്ന കമന്റുകളും നിരവധിയാണ്. കാവ്യ തടി കുറയ്ക്കണം. ഇപ്പോൾ കാണുമ്പോൾ ഒരു അമ്മച്ചി ലുക്കാണ്. ഇത്തിരി തടി കൂടുതലായെന്ന് തോന്നുന്നില്ലേ, പണ്ട് എന്തൊരു സുന്ദരിയായിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യയുടെ കൂടെ നിൽക്കുമ്പോൾ കാവ്യയ്ക്കാണ് കൂടുതൽ തടിച്ച ശരീരം.. എന്നിങ്ങനെ നീളുകയാണ് കമന്റുകൾ.

Scroll to Top