അധിക്ഷേപ പരാമർശം തുടർന്ന് നടൻ വിനായകൻ. ഓഡിയോ സന്ദേശമായി വിനായകന്റെ പുതിയ അശ്ശീലം. ന്യൂസ് 18 മാധ്യമപ്രവർത്തക അപർണ്ണയക്കും കുടുംബത്തിനും വ്യക്തിപരമായ ആക്ഷേപം.

സൈബറിടത്തില്‍ തെറിവിളി പതിവാക്കിയ വിനായകനെതിരെ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടും നടപടി വൈകുന്നതിനിടെ വിഷയത്തില്‍ സമൂഹത്തിന്റെ നിസംഗത തുറന്നുപറഞ്ഞ് ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണ കുറുപ്പ്. വിനായകന്‍ യേശുദാസിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് അപര്‍ണ്ണ കുറുപ്പ് വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ തെറിപ്പാട്ടുമായി ആദ്യം രംഗത്തുവന്നത്. പിന്നാലെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞ് അപര്‍ണ കുറുപ്പിനെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന, അസഭ്യം പറയുന്ന ഓഡിയോ സന്ദേശവും ഇതിനൊപ്പം പുറത്തുവന്നിരുന്നു. സൈബറിടത്തില്‍ ലൈംഗികാവയവങ്ങളുടെ പേരുകള്‍ വിളിച്ച് പറഞ്ഞും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചും വിനായകന്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ അതിരുവിട്ടിട്ടും നടപടി എടുക്കാതെ അധികൃതര്‍ മൗനം പാലിച്ചതോടെ വിഷയം ഇന്നലെ ന്യൂസ് 18 മലയാളം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹത്തിന്റെ നിസംഗത തുറന്നുകാട്ടി അപര്‍ണ കുറുപ്പ് രംഗത്ത് വന്നത്. പൊതുശല്യമാണ്, അങ്ങനെയുള്ള സമൂഹദുരന്തങ്ങളെ ഒരേ ബോധ്യത്തോടെയാണ് നേരിടേണ്ടതെന്ന് കോവിഡ് കാലത്തും, പ്രളയകാലത്തും മാത്രമല്ലല്ലോ മനസിലാക്കണ്ടേത് നമ്മള്‍? മാപ്രകള്‍ കംപ്ലീറ്റ് നന്നായിട്ട് പെണ്ണിനെ പച്ചത്തെറി പറയുന്നവനെ നന്നാക്കിയാല്‍ മതിയെന്ന് പറയുന്ന പെര്‍വെര്‍ടുകളോടും പറയാനുള്ളത്, നിങ്ങളും ആ പൊതുശല്യത്തിന്റെ ഭാഗമാണ് എന്ന് തന്നെയാണ് എന്ന് അപര്‍ണ കുറുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സമൂഹത്തിന്റെ വിഴുപ്പ് ചൂണ്ടിക്കാണിക്കുന്നവര്‍ക്കൊപ്പം നിന്ന് ശബ്ദമുയര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇത് ഇന്നല്ലെങ്കില്‍ നിങ്ങള്‍ പിന്നെ എപ്പോഴാണ് ചെയ്യുക എന്നും ഫേസ്ബുക്ക് കുറിപ്പില്‍ അപര്‍ണ കുറുപ്പ് ചോദിക്കുന്നു. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണ്ണ കുറുപ്പിനും കുടുംബത്തിനും വ്യക്തിപരമായ ആക്ഷേപമാണ് വിനായകന്‍ നടത്തിയത്. കേട്ടാലറയ്ക്കുന്ന തെറിവിളിയോടെയാണ് ഭീഷണി ശബ്ദസന്ദേശം വാട്‌സാപ്പിലൂടെ പങ്കുവച്ചത്. വിനായകന്റെ ഭീഷണി ശബ്ദസന്ദേശം പുറത്തുവിട്ട് ന്യൂസ് 18 മലയാളം ഈ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. ഷാജന്‍ സ്‌കറിയയുടെ കുടുംബത്തെയും അപര്‍ണ കുറുപ്പിന്റെ കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ടാണ് വിഷയം ചര്‍ച്ച ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കെ സൈബര്‍ സഖാക്കളുടെ പിന്തുണയില്‍ വ്യക്തികളെ സൈബര്‍ ഇടത്തിലൂടെ അസഭ്യം പറയുന്ന വിനായകന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോയാലും ഇടത് സര്‍ക്കാരോ പൊലീസോ തുടര്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന ആശങ്കയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഷാജന്‍ സ്‌കറിയ പങ്കുവച്ചത്. ചര്‍ച്ചയില്‍ എഴുത്തുകാരി പി ഗീത, സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ന്യൂസ് 18 കേരള ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി നേരത്തെ വിനായകന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. വിനായകന്റെ തെറിവിളികള്‍ പൊതുശല്യമായി മാറുകയാണെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് തെറിപ്പാട്ടുമായി നടന്‍ വീണ്ടും രംഗത്തുവന്നത്. മാധ്യമപ്രവര്‍ത്തകയെ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലായിരുന്നു നടന്റെ തെറിപ്പാട്ട്. നേരത്തെ യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ അസഭ്യവര്‍ഷത്തില്‍ മാപ്പ് പറഞ്ഞിരുന്നു വിനായകന്‍. മാപ്പ് പറഞ്ഞ് നിമിഷങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന കുറിപ്പും വിനായകന്‍ പങ്കുവച്ചു. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിനായകന്‍ അസഭ്യവര്‍ഷം നടത്തിയത്. ഒപ്പം യേശുദാസിനെയും വിമര്‍ശിച്ചു. ഇത് വാര്‍ത്തയായതിന് പിന്നാലെ ഒറ്റവാക്കില്‍ മാപ്പ് എന്നെഴുതി പങ്കുവച്ചു. വൈകാതെ ന്യൂസ് 18 ചാനലിനെതിരെ അധിക്ഷേപ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്.’ഭീഷണി’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്ത ചാനലുകള്‍… എന്നുപറഞ്ഞുതുടങ്ങുന്ന പോസ്റ്റില്‍ പുലഭ്യം എങ്ങനെ അസഭ്യമാകും എന്നാണ് വിനായകന്റെ ചോദ്യം

Scroll to Top