മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് അനന്യ. ചുരുക്കം ചില ചിത്രമാണ് മാത്രമേ താരം ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത കഥാപാത്രങ്ങളിൽ ഒക്കെയും നീതി പുലർത്താൻ അനന്യക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , ചിത്രങ്ങളിലും അനന്യ വേഷമിട്ടിട്ടുണ്ട്.2008 – ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്.പിന്നീട് അതെ വർഷം തന്നെ തമിഴിലും അഭിനയിച്ചു.സിനിമാരംഗത്ത് നിന്ന് താൽകാലികമായി വിട്ട് നിൽക്കുന്ന താരത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സമയത്ത് വളരെ ഉർജ്ജസ്വലയായി കാണാൻ കഴിയുമായിരുന്നു.
വീട്ടുകാരെയെല്ലാം എതിർത്ത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ആഞ്ജനേയൻ എന്ന ആന്ധ്രാപ്രദേശുകാരനുമായി അനന്യ ഇറങ്ങിപ്പോയത്. അനന്യയേക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉണ്ടായിരുന്ന ആഞ്ജനേയന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. പിന്നാലെ ആദ്യ ഭാര്യ പ്രശ്നങ്ങളുമായി രംഗത്തു വരികയും ചെയ്തു. എങ്കിലും എതിർപ്പുകളെയെല്ലാം മറികടന്ന് വിവാഹിതരായ അനന്യ പിന്നീട് സിനിമയിൽ നിന്നും മാറിനിൽക്കുകയും പൂർണമായും കുടുംബജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അതിനിടെ കുടുംബവുമായി പ്രശ്നങ്ങളെല്ലാം അവസാനിച്ച് രമ്യതയിലെത്തി. ഇപ്പോഴിതാ, 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
തിരുപ്പതിയിൽ വച്ചായിരുന്നു അനന്യയും ആഞ്ജനേയനും അതീവ രഹസ്യമായി വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തുടർന്ന് വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ പിന്നാലെയാണ് ആഞ്ജനേയൻ മുമ്പും വിവാഹിതനായിട്ടുണ്ടെന്ന കാര്യം വീട്ടുകാർ അറിഞ്ഞതും വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തത്.
പക്ഷെ ആഞ്ജനേയൻ്റെ പഴയ ജീവിതത്തെ കുറിച്ച് അനന്യയ്ക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ വീട്ടുകാർ എതിർത്തിട്ടും നടി ആഞ്ജനേയൻ തന്നെ ഭർത്താവായി മതിയെന്ന് തീരുമാനിച്ചത്. രണ്ടാംകെട്ടുകാരനെ തന്നെ പങ്കാളിയായി മതിയെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം പണമായിരിക്കുമെന്ന് അനന്യയ്ക്ക് നേരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങൾ നന്നായി മുമ്പോട്ട് പോകും എന്നായിരുന്നു അനന്യയുടെ മറുപടി. എന്നാലിപ്പോൾ ഭർത്താവിനൊപ്പമുള്ള വിശേഷങ്ങളോ കുടുംബജീവിതത്തെ കുറിച്ചോ നടി എവിടേയും സംസാരിക്കാറില്ല. സോഷ്യൽമീഡിയയിൽ ഫോട്ടോകളും പങ്കുവെക്കാറില്ല. അതേസമയം, സിനിമകളിൽ നടി സജീവവുമാണ്.അപ്പൻ, സ്വർഗം എന്നിവയാണ് അനന്യയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ. ഇപ്പോൾ ആഞ്ജനേയന് എന്ത് സംഭവിച്ചു?, ഇരുവരും വേർപിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.