നടി അഞ്ജു അരവിന്ദ് ലിവിംഗ് ടുദെഗറില്‍..!!

അഞ്ജു അരവിന്ദ് എന്ന നടിയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടൻ വിജയിയുടെ നായികയായി വരെ അഭിനയിച്ച് സിനിമയിൽ കൂടുതൽ അവസരങ്ങളിൽ തിളങ്ങേണ്ടിയിരുന്ന നടി ഇന്ന് ബംഗ്ലൂരിലെ നൃത്ത വിദ്യാലയവുമായി മുന്നോട്ടു പോവുകയാണ്. നടിയുടെ അഭിനയ ജീവിതത്തെ കുറിച്ച് മലയാളി പ്രേക്ഷകർക്ക് അറിയാമെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ചും നടി തനിയെ കഷ്‌ടപ്പെട്ട കാലത്തെ കുറിച്ചും ആർക്കുമറിയില്ല. കണ്ണൂർ തലശ്ശേരിക്കാരിയായിരുന്ന അഞ്ജുവിനെ നൃത്തമായിരുന്നു സിനിമാ ലോകത്തേക്ക് എത്തിച്ചത്. അഭിനയിക്കണമെന്ന അമ്മ കാഞ്ചനയുടെ മോഹമാണ് അഞ്ജുവിനെ നർത്തകിയാക്കിയത്. പിന്നാലെ കലാതിലകപ്പട്ടങ്ങളും എംജി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഡിഗ്രി വരെയും നടി പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.

സിനിമയിൽ തിളങ്ങിനിൽക്കവേ 2002ലായിരുന്നു അഞ്ജു വിവാഹിതയായത്. ദേവദാസ് എന്നയാളെയാണ് വിവാഹം കഴിച്ചത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല. അഞ്ജുവിന്റെ സിനിമാ ജീവിതത്തിന് തന്നെ തിരശ്ശീല വീണതു പോലെയായിരുന്നു ആ ജീവിതം. വൈകാതെ അതു തകർച്ചയിലേക്ക് വീഴുകയും ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. രണ്ടാമത് വിവാഹം ചെയ്‌തത്‌ കുടുംബസുഹൃത്തുകൂടിയായ വിനയ ചന്ദ്രനെയായിരുന്നു.

ബാംഗ്ലൂരിലായിരുന്നു വിനയ ചന്ദ്രനും കുടുംബവും സെറ്റിൽ ചെയ്‌തിരുന്നത്. അതുകൊണ്ടു തന്നെ വിവാഹശേഷം അഞ്ജുവും ബാംഗ്ലൂരുകാരിയായി. പിന്നാലെ മകൾ അൻവിതയും ജനിച്ചു. രണ്ടാം വിവാഹ ശേഷം മകൾ ജനിച്ചതോടെ പൂർണമായും സിനിമ വിടുകയായിരുന്നു അഞ്ജു ചെയ്‌തത്‌.
വിദേശത്തെ സ്റ്റേജ് ഷോകൾക്കും മറ്റും വിനയചന്ദ്രൻ പൂർണ പിന്തുണ നൽകി ഒപ്പം നിന്നെങ്കിലും മകളെ പിരിഞ്ഞിരിക്കാൻ വയ്യായിരുന്നു അഞ്ജുവിന്. അങ്ങനെ മകൾക്ക് ഏഴു വയസാകും വരെ അവൾക്കൊപ്പമായിരുന്നു അഞ്ജു. പതുക്കെ അവൾ ഓരോ കാര്യങ്ങളിലും തനിയെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് അഞ്ജുവും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. കുടുംബത്തിനൊപ്പമുള്ള ജീവിതമായിരുന്നു അഞ്ജു ഏറെ ആഗ്രഹിച്ചിരുന്നത്. ഷൂട്ടിംഗിനായി കൊച്ചിയിലെത്തുന്ന അഞ്ജു എല്ലാം കഴിയുമ്പോൾ മകൾക്കും ഭർത്താവിനും അരികിലേക്ക് ബാംഗ്ലൂരിലേക്ക് പറന്നു ചെല്ലും. അതിനിടെ കൊച്ചിയിൽ ഒരു ഫ്ളാറ്റും വാങ്ങിയിരുന്നു. എന്നാൽ വർക്കുകൾ ഇല്ലാതായ കാലത്ത് ലോൺ എടുത്ത് വാങ്ങിയ ഫ്ലാറ്റിൻ്റെ അടവ് മുടങ്ങുന്ന ഘട്ടത്തിൽ കലാഭവൻ മണിയോടെയാണ് അഞ്ജു സങ്കടം പറഞ്ഞത്.

തുടർന്ന് സ്റ്റേജ് ഷോകൾ നൽകിയായിരുന്നു കലാഭവൻ മണി അഞ്ജുവിനെ സഹായിച്ചത്. അങ്ങനെ വിനയ് ചന്ദ്രനൊപ്പമുള്ള ജീവിതം പത്തു വർഷം കഴിഞ്ഞിരിക്കവേയാണ് അപ്രതീക്ഷിതമായി അദ്ദേഹം മരണത്തിനു കീഴടങ്ങുന്നത്. അഞ്ജുവിനെ ഏറെ ഉലച്ചുകളഞ്ഞ സംഭവമായിരുന്നു അത്. എന്നാൽ തളർന്നു പിന്മാറാൻ അഞ്ജു തയ്യാറായിരുന്നില്ല. മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. മകൾക്കൊപ്പമുള്ള ജീവിതത്തിനിടെയാണ് അഭിനയവുമായി മുന്നോട്ടു പോകവേയാണ് പഴയ കളിക്കൂട്ടുകാരനായ സഞ്ജയിയെ വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലേക്ക് നീങ്ങുന്നതും ആ കൈത്താങ്ങ് അഞ്ജുവിന് കരുത്തേകുന്നതും. സഞ്ജയ് നൽകിയ ആത്മബലത്തിന്മേലാണ് അഞ്ജു ബാംഗ്ലൂരിൽ അഞ്ജു അരവിന്ദ് എന്ന ഡാൻസ് അക്കാഡമി ആരംഭിച്ചത്.ഇപ്പോൾ 17 വയസ്സുക്കാരി മകൾക്കും സഞ്ജയ്ക്കുമൊപ്പം ജീവിതം ആസ്വാദ്യകരമാക്കുകയാണ് അ‍ഞ്ചു…

Scroll to Top