അമ്മയേക്കാള്‍ സുന്ദരി.. നടി ഭാനുപ്രിയയുടെ 26കാരി മകളെ കണ്ടോ

മനോഹരമായ കണ്ണുകൾ കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ കലാകാരിയാണ് ഭാനുപ്രിയ. മമ്മൂട്ടിയുടെ അഴകിയ രാവണൻ അടക്കം നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി. തന്റെ നൃത്തം കൊണ്ടും അഭിനയ സിദ്ധികൊണ്ടും വളരെ മനോഹരമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഭാനുപ്രിയ എന്ന നടിയുടെ 26കാരിയായ മകൾ… അതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്… ഏഴുവർഷത്തെ ആയുസ് മാത്രമായിരുന്നു നടിയുടെ ദാമ്പത്യത്തിന് ഉണ്ടായിരുന്നത്. എങ്കിലും അതിനു ശേഷം ഏകമകൾ അഭിനയയുടെ കാര്യത്തിൽ എന്തിനും ഏതിനും ഒപ്പം നിന്നവരായിരുന്നു ഭാനുപ്രിയയും ഭർത്താവും. എങ്കിലും എട്ടു വർഷം മുമ്പാണ് ആദർശ് കൗശൽ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങുന്നത്. അതിനു ശേഷം വിദേശത്തേക്ക് പോവുകയായിരുന്നു മകൾ അഭിനയ. ലണ്ടനിൽ പഠനവും ജോലിയും മറ്റുമായി കുടിയേറിയ ആ പെൺകുട്ടി ഇപ്പോൾ 26കാരിയാണ്. അമ്മയെക്കാൾ സുന്ദരിയായ പെൺക്കുട്ടിയെന്ന് ആരാധകർ പറയും… ഭാനുപ്രിയയ്ക്ക് മകളെ അഭിനയരം​ഗത്തേക്ക് എത്തിക്കണമെന്നായിരുന്നു…പക്ഷേ അഭിനയ അച്ഛന്റെ വഴിയേ ബിസിനസ്സിലേക്കാണ് പോയത്…

പഠനകാലത്ത് തന്നെ ഭാനുപ്രിയ സിനിമയിലെത്തി. മങ്ക ഭാനു എന്ന ഭാനുപ്രിയ തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിൽ നൂറ്റമ്പതിലധികം ചിത്രങ്ങളിലഭിനയിച്ചു. മറവി രോഗത്തിനടിമപ്പെട്ടെന്ന സത്യം അവർ ഒരു തെലുങ്ക് മാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാൻ ചെല്ലുമ്പോൾ ഡയലോഗ് മറന്നുപോകുന്നുവെന്ന് നടി വ്യക്തമാക്കി.ഭാനുപ്രിയ സിനിമയിൽ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അമേരിക്കയിലെ കാലിഫോർണിയയിലെ ഡിജിറ്റൽ എഞ്ചിനിയറായ ആദർശ് കൗശലിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയിൽ സെറ്റിൽഡായി. ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് അമേരിക്കയിൽ നിന്ന് തിരിച്ചുവന്ന് അഭിനയരംഗത്തേക്കിറങ്ങി. അവർ ഭർത്താവുമായി പിരിഞ്ഞുവന്നിരിക്കുകയാണെന്ന അഭ്യൂഹം പടർന്നിരുന്നു. തങ്ങൾ വേർപിരിഞ്ഞില്ലെന്ന് അവർ തന്നെ വെളിപ്പെടുത്തി. പരസ്പരം അകന്നുനിന്നപ്പോൾ അദ്ദേഹം മരണപ്പെടുകയാണുണ്ടായതെന്ന് ഭാനുപ്രിയ വ്യക്തമാക്കി. ആ വാർത്ത മാനസികമായി തളർത്തിയെന്നും നടി പറഞ്ഞിരുന്നു.പിന്നീട് സ്വന്തം അമ്മയോട് പിണങ്ങിയ അവർ വീടുവിട്ടിറങ്ങി. അന്ന് അവർക്ക് അഭയം നൽകിയത് എവിഎം സ്റ്റുഡിയോ ആയിരുന്നു. താമസിക്കാൻ ഒരു അപ്പാർട്ട്‌മെന്റും സീരിയലിൽ വർഷങ്ങളോളം അഭിനയിക്കാൻ അവസരവും കൊടുത്തു. ഭാനുപ്രിയയുടെ മകൾ ലണ്ടനിൽ ഗവേഷക വിദ്യാർത്ഥിയാണ്. ഭാനുപ്രിയയ്ക്ക് സഹോദരനും അനുജത്തിയുമുണ്ട്. പിന്നീട് അമ്മയും മക്കളുമെല്ലാം ഒന്നായി. ഉന്നതിയിൽ നിൽക്കുമ്പോഴും എളിമയോടെയായിരുന്നു ഭാനുപ്രിയയുടെ പെരുമാറ്റം

Scroll to Top