നടി ചഞ്ചലിനെ ഇപ്പോള്‍ കണ്ടോ..!! സ്ലീവ് ലെസില്‍ തിളങ്ങി നടി കൊച്ചിയിലെ സലൂണില്‍..!! 47കാരിയെന്ന് കണ്ടാല്‍ പറയുമോ..!!

എംടി തിരക്കഥയെഴുതിയ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാത്തോലിനെ ഓർമ്മയില്ലേ? കക്ഷിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.ഓർമ്മച്ചെപ്പ്, ഋഷിവംശം എന്നീ ചിത്രങ്ങളിലും ചഞ്ചൽ അഭിനയിച്ചു. വിവാഹത്തിന് ശേഷം ഭർത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് ചഞ്ചൽ ഇപ്പോഴുള്ളത്. നീഹാർ, നിള എന്ന രണ്ടു മക്കളാണ് താരത്തിനുള്ളത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുവെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം. ലോഹിതദാസ് സംവിധാനം ചെയ്ത് ലാൽ, ദീലിപ് എന്നിവർ അഭിനയിച്ച ഓർമ്മച്ചെപ്പ് എന്ന ചിത്രത്തിൽ ചഞ്ചൽ അവതരിപ്പിച്ച സമീറ എന്ന കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് ചുവടുവെച്ചെത്തിയ പൂച്ചക്കണ്ണുള്ള നടി ചഞ്ചൽ ആ ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി…

ഇപ്പോഴിതാ ഏറെ വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ചഞ്ചൽ നാട്ടിലേക്ക് എത്തിയിരിക്കുകയാണ്… കൊച്ചിയിലെ ഒരു സെലിബ്രേറ്റി സലൂണിലെത്തിയ ചഞ്ചലിന്റെ ഒരു സെൽഫി ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.. സെലിബ്രേറ്റി സ്റ്റൈലിസ്റ്റുകളായ സജിത് ആന്റ് സുജിതിന്റെ സലൂണിലാണ് ചഞ്ചൽ എത്തിയത്… ഇരുവർക്കുമൊപ്പം എടുത്ത സെൽഫി ചിത്രം കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ…പ്രായം 50തിനോടടുക്കുമ്പോഴും ചുറുചുറുക്കുള്ള പഴയ ചഞ്ചലിനെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്… എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിൽ കുഞ്ഞാത്തോൽ എന്ന സാങ്കൽപ്പിക കഥാപാത്രത്തെയാണ് ചഞ്ചൽ അവതരിപ്പിച്ചിരുന്നത്. നീണ്ടതും ചുരുണ്ടതുമായ മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രത്തെയാണ് ചഞ്ചൽ അവതരിപ്പിച്ചത്. 1997ൽ മോഡലിങ്ങിലൂടെയാണ് ചഞ്ചൽ തൻ്റെ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മാറി. നിരവധി മലയാളം ചാനലുകളിൽ ക്വിസ് പ്രോഗ്രാമുകളും ചർച്ചകളും ചഞ്ചൽ അവതരിപ്പിച്ചിട്ടുണ്ട്. ഞാനിപ്പോൾ നോർത്ത് കരോലൈനയിലാണ്. അവിടുത്തെ മലയാളികൾക്കെന്നെ അറിയാം, എങ്കിലും സ്വതന്ത്രമായി പുറത്തിറങ്ങാൻ സാധിക്കും. ചിലരെല്ലാം കാണുമ്പൊൾ അടുത്ത് വന്നു സംസാരിക്കും, മക്കൾക്ക് തന്റെ കണ്ണുകൾ കിട്ടിയിട്ടില്ലെന്നും അമ്മയൊരു സെലിബ്രിറ്റി ആണെന്ന് അവർക്കറിയാം എന്നും താരം നേരത്തെ പറഞ്ഞിരുന്നു…

Scroll to Top