സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, പഴയതിനേക്കാൾ സുന്ദരിയായെന്നും അന്നും ഇന്നും ഞങ്ങളുടെ നായിക കാവ്യയെന്നും സോഷ്യൽ മീഡിയ

മലയാള തനിമയുള്ള സൗന്ദര്യം എന്ന് എല്ലാ കാലത്തും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള നടിയാണ് കാവ്യ മാധവന്‍. ഇടതൂര്‍ന്ന് നീണ്ട് കിടക്കുന്ന മുടിയും വട്ടമുഖവും ഉണ്ടക്കണ്ണുമൊക്കെ ചേര്‍ന്ന് ഒരു കാലത്ത് യുവാക്കളുടെ സൗന്ദര്യ സങ്കല്‍പ്പമായി കാവ്യ മാറി. ഇന്നും കാവ്യ മാധവനെന്ന പേര് കേള്‍ക്കുമ്പോള്‍ എല്ലാവരും സൗന്ദര്യത്തെ കുറിച്ച് തന്നെയാണ് വര്‍ണിക്കാറുളളത്.

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാതിലകമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് നായികയായിട്ടുള്ള കടന്ന് വരവ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി കാവ്യ തുടക്കം കുറിച്ചു. പിന്നീട് വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. വീണ്ടും സിനിമകളില്‍ അഭിനയിച്ച കാവ്യ ദിലീപിന്റെ നായികയായി തന്നെ പിന്നെയും എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

നിലവില്‍ ദിലീപിന്റെ ഭാര്യയായി ജീവിക്കുകയാണ് നടി. സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവിനെ പറ്റിയൊന്നും കാവ്യ ചിന്തിക്കാറില്ലെന്നാണ് വിവരം. അതേ സമയം ഇന്നും ശാലീന സൗന്ദര്യമായി പലരും അടയാളപ്പെടുത്തുന്നത് കാവ്യ മാധവനെ തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം. ഈ കഴിഞ്ഞ ദിവസം നടന്ന നടി മീര നന്ദന്റെ വിവാഹ ചടങ്ങിൽ തിളങ്ങിയത് കാവ്യയും മഹാലക്ഷ്മി ആയിരുന്നു.

സാരിയിൽ അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന കാവ്യയുടെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ വിവാഹത്തിന് അണിഞ്ഞ് സാരിയിൽ തിളങ്ങിയ ഫോട്ടോസ് കാവ്യാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. അന്നും ഇന്നും എന്നും ദിലീപ് – കാവ്യ ഇഷ്ടം എന്നാണ് പോസ്റ്റിന് താഴെ വന്ന ആദ്യത്തെ കമന്റ് തന്നെ. ഇപ്പോൾ പഴയതിലും ചെറുപ്പമായെന്നും ആരാധകർ പറയുകയുണ്ടായി.

Scroll to Top