അമേരിക്കയിൽ സ്റ്റൈലിഷായി മീര അനിൽ, കിടിലൻ ചിത്രങ്ങൾ കാണാം

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലൂടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് മീര അനിൽ. നിരവധി ഫോളോവേഴ്‌സാണ് മീരക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. പുതിയ ചിത്രങ്ങളെല്ലാം മീര അനിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് മീര ഇപ്പോൾ. അവിടെ നിന്നുള്ള ചിത്രങ്ങളാണ് മീര പങ്കിട്ടിപിക്കുന്നത്. യൂണിവേഴ്സൽ സ്റ്റുഡിയോയും ജുറാസിക് പാർക്കും മീര സന്ദർശിച്ചു, സ്റ്റൈൽ ആയിട്ടുണ്ടെന്നാണ് ആരാദക പക്ഷം.

മീര അനിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. 2020 ജനുവരിയിൽ ആയിരുന്നു മീരയുടെ വിവാഹം. വിഷ്ണുവാണ് മീരയുടെ ഭർത്താവ്. തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. 60 ഓളം സ്റ്റേജ് ഷോകൾ ഇതിനോടകം ചെയ്യാൻ സാധിച്ചിട്ടുണ്ട് മീരക്ക്. മോഹൻലാൽ അടക്കമുള്ളവരുടെ കൂടെ വിദേഷ ഷോകളും മീര ചെയ്തിട്ടുണ്ട്.

നാലാഞ്ചിറ മാർ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ നിന്ന് ബിരുദം നേടി. പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമയെടുത്തിട്ടുണ്ട് മീര അനിൽ

Scroll to Top