ചാൻസ് കുറഞ്ഞെന്ന് തോന്നുന്നു, ഇത് പ്രതീക്ഷിച്ചില്ല, ​ഗ്ലാമറസ് ലുക്കിലെത്തിയ അനുമോൾക്ക് വിമർശനം‌

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോൾ. ടെലിവിഷൻ താരമായ അനുമോൾ ജനപ്രീതി നേടുന്നത് സ്റ്റാർ മാജിക്കിലൂടെയാണ്. സോഷ്യൽ മീഡിയയിലും ശ്രദ്ധേയ സാന്നിധ്യമാണ് ഈ താരം.

അനുമോൾ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്. വളരെ സിമ്പിൾ ആയ സംസാര രീതിയും പെരുമാറ്റവുമെല്ലാമാണ് വീട്ടിലെ കുട്ടിയെന്ന പോലെ അനുവിനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണം.

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്. ഡെ നൈറ എന്ന കോസ്റ്റിയൂം ഡിസൈൻ ഔട്ട് ഫിറ്റാണ് അനുമോൾ ധരിച്ചിരിക്കുന്നത്. ബിസ്മിത സലാമാണ്‌ ഹെയർ സ്റ്റൈലിംഗ്.അൽ‌പ്പം ​ഗ്ലാമറസായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ചാൻസ് കുറഞ്ഞെന്ന് തോന്നുന്നു, ഇത് പ്രതീക്ഷിച്ചില്ല, ഡ്രസിങ് മോശം തുടങ്ങിയ കമന്റുകൾ പോസ്റ്റിന് താഴെ വന്നിരുന്നു. ഇത് കൂടാതെ ഇത്തരം വേഷങ്ങളിൽ ഇനിയും വരണമെന്നും ആരാധകരും അഭിപ്രായപ്പെടുന്ന കമന്റുകൾ വന്നിട്ടുണ്ട്.

മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു.

Scroll to Top