അച്ഛൻ്റെയും അമ്മയുടെയും കുഞ്ഞിലെയുള്ള വേർപിരിയൽ.. ഡിവോഴ്സായ വ്യക്തിയോടുള്ള പ്രണയം… വിമർശനത്തിന് ഇരയാകുന്ന 18 വയസ്സുകാരി

ഭർത്താവ് അരുണുമൊത്തുള്ള നാല് വർ‌ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുവെന്നും തങ്ങൾ വേർപിരിഞ്ഞുവെന്നും അടുത്തിടെയാണ് സീരിയൽ താരവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ പാർവതി വിജയ് വെളിപ്പെടുത്തിയത്. യുട്യൂബിൽ സജീവമായ പാർവതി വീഡിയോ പങ്കിടുമ്പോഴൊന്നും അരുണിനെ ഒപ്പം കാണാതെയായതോടെയാണ് ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട ചോ​ദ്യങ്ങൾ പാർവതിക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് പാർവതി തന്നെ വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അതേസമയം അരുണിപ്പോൾ സീരിയൽ താരം സായ്ലക്ഷ്മിയുമായി പ്രണയത്തിലുമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സായ്ലക്ഷ്മിയുടെ സോഷ്യൽമീഡിയ പേജിൽ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് അരുണാണ്.

ഒരുമിച്ച് സീരിയലിൽ പ്രവർത്തിച്ചപ്പോഴാണ് അരുണും സായ്ലക്ഷ്മിയും അടുത്തത്. അതേസമയം അരുണിനൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ പാർവതിയുടെ പേരിൽ വലിയ രീതിയിൽ വിമർശനം സായ്ലക്ഷ്മിക്ക് നേരിടേണ്ടി വരുന്നുണ്ട്. അരുണും പാർവതി വിജയിയും വേർപിരിയാൻ കാരണം സായ്ലക്ഷ്മിയാണെന്ന തരത്തിൽ വരെയാണ് സോഷ്യൽമീഡിയ പ്രതികരണങ്ങൾ. എന്നാൽ ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സായ്ലക്ഷ്മി. ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും അത്തരത്തിൽ ചിന്തിക്കുന്നയാളല്ല താനെന്നുമാണ് സായ്ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ‌ പറയുന്നു. തന്റെ മാതാപിതാക്കൾ താൻ വളരെ ചെറുതായിരുന്നപ്പോൾ തന്നെ വേർപിരിഞ്ഞവരാണെന്നും അതുകൊണ്ട് തന്നെ ആ വേദന തനിക്ക് അറിയാമെന്നും സായ്ലക്ഷ്മി പറഞ്ഞു. ഒറ്റക്കാര്യം എനിക്ക് ക്ലാരിഫൈ ചെയ്യണമെന്ന് തോന്നി. ജനങ്ങൾ സത്യം അറിയണം. യാഥാർത്ഥ്യം മനസിലാക്കാതെ കമന്റുകൾ ഇടുന്നതിൽ കാര്യമില്ല. അവരെ കുറ്റം പറയാൻ പറ്റില്ല. അവർക്ക് കിട്ടിയ വിവരം വെച്ചാണ് അവർ പെരുമാറുന്നത്. അതിപ്പോൾ ആരാണെങ്കിലും അങ്ങനെയേ ചെയ്യുള്ളൂ. ഞാനാണെങ്കിൽ പോലും എനിക്ക് കിട്ടുന്ന വിവരം വെച്ചായിരിക്കും പെരുമാറുന്നത്.

അതിനാൽ അവരെ കുറ്റം പറയാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടാണ് സായ്ലക്ഷ്മി സംസാരിട്ട് തുടങ്ങുന്നത്. ഇതുപോലെയൊരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത് അതിലാണ്. ലൊക്കേഷനിൽ വെച്ചാണ് ഞാൻ പുള്ളിയെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ എന്താണെന്നോ സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. പുള്ളി വഴിയല്ല സെപ്പറേഷനെക്കുറിച്ച് ഞാൻ അറിഞ്ഞത്. ഇതൊന്ന് ക്ലാരിഫൈ ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഒരു കുടുംബം തകർത്ത് അതിനകത്ത് കയറി സന്തോഷം കണ്ടെത്തേണ്ട കാര്യം എനിക്കില്ല. ഒരു ഫാമിലി സെപ്പറേറ്റഡാവുമ്പോഴുള്ള വിഷമം ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. എന്റെ പപ്പയും മമ്മയും ഡിവോഴ്‌സ്ഡാണെന്നും നടി പറയുന്നു…

Scroll to Top