മകള്‍ ഋതുമതി.. മൂന്നാമത്തെ കുഞ്ഞിനെ കാത്ത് അമ്മ.. വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ കഥ

സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും ഒന്നു വൈറലായി കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സാധിക്കാത്തവരുണ്ട്. എന്നാൽ വീട്ടിലെ ഒരു കൗതുക വിശേഷം ചുമ്മാ ഒരു വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലിട്ട് അതിവേഗം വൈറലായവരുമുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ, ആലപ്പുഴയിലെ ഒരു സന്തോഷകുടുംബവും എത്തിയിരിക്കുകയാണ്. ചേർത്തലക്കാരനായ പ്രതാപനും ഭാര്യയും രണ്ടുമക്കളുമാണ് ഒരൊറ്റ വീഡിയോയിലൂടെ വൈറലായത്. ചേർത്തല സ്വദേശിനി തന്നെ അഞ്ജലി മുരളീധരനെയാണ് പ്രതാപൻ വിവാഹം കഴിച്ചത്. പ്രതാപൻ ഹെവി വെഹിക്കിൾ ഡ്രൈവറും ഗായകനും ഡിജിറ്റൽ ക്രിയേറ്ററും ഒക്കെയാണ്. ചേർത്തലയിലെ കെവിഎം കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിൽ ജോലി ചെയ്തിരുന്ന അഞ്ജലിയ്ക്കും ഭർത്താവിനും രണ്ടു മക്കളാണ് ഉള്ളത്. മൂത്തത് മകളും ഇളയയാൾ മകനും. ഇപ്പോഴിതാ പുതിയൊരാളു കൂടി വരാൻ പോകുന്നു…

മൂന്നാമതൊരു കുഞ്ഞ് കൂടി ഇവർക്ക് ജനിക്കാൻ പോകുന്നു… ഇതിൻരെ വളകാപ്പ് വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിലാണ് വളരെ കൗതുകം തോന്നുന്ന ഒരു സം​ഗതിയുള്ളത്… വളകാപ്പ് ചടങ്ങ് നടത്താനൊന്നും പ്രതാപനും അ‍ഞ്ജലിക്കും താൽപ്പര്യമില്ലായിരുന്നു… അങ്ങനെയിരിക്കുമ്പോൾ അഞ്ജലിയുടെ മകൾ റിതുമതിയാകുന്നത്… ഇതോടെ മകൾ വയസ്സറിയിച്ച ചടങ്ങും വളക്കാപ്പ് ചടങ്ങും ഒരുമിച്ച് നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു… അങ്ങനെയാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി അഞ്ജലിയുടെ വളകാപ്പു ചടങ്ങും മകളുടെ വയസ്സറിയിക്കൽ ചടങ്ങും നടത്തുകയായിരുന്നു…എന്തായാലും അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഇത്തരം വിശേഷങ്ങൾ അറിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേഷകരും…

Scroll to Top