സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും മേക്ക് ഓവർ വീഡിയോകളും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി ആലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിലും യുട്യൂബ് ചാനലിലും പങ്കുവെക്കാറുമുണ്ട്. വിവാഹത്തോട് അനുബന്ധിച്ചാണ് ആലീസ് യുട്യൂബ് ചാനൽ ആരംഭിച്ചത്. ചാനൽ തുടങ്ങി വൈകാതെ പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ ചാനൽ സമ്പാദിക്കുകയും ചെയ്തു. ആലീസ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. സീരിയൽ അഭിനയത്തിന് പുറമെ മോഡലിങ് അടക്കമുള്ളവയിൽ സജീവമാണ് ആലീസ്.ആലീസിന്റെ ചാനലിലൂടെ പ്രേക്ഷകർക്കെല്ലാം നടിയുടെ ഭർത്താവ് സജിനും സഹോദരി കുക്കുവും പരിചിതരാണ്. താരത്തിന്റെ ഭർത്താവിന്റെ ഏക സഹോദരിയാണ് കുക്കുവെന്ന് ആലീസ് ഓമനിച്ച് വിളിക്കുന്ന സ്റ്റെഫി.
നാത്തൂനാണെങ്കിലും സ്വന്തം സഹോദരിയോട് പെരുമാറുന്ന പോലെയാണ് ആലീസ് സ്റ്റെഫിയോട് പെരുമാറാറുള്ളത്. ഇരുവരെയും കണ്ടാൽ ചേച്ചിയേയും അനിയത്തിയേയും കാണുന്ന വൈബാണെന്നാണ് ആലീസ് ക്രിസ്റ്റിയുടെ ആരാധകരും പറയാറുള്ളത്. ഇപ്പോഴിതാ സ്റ്റെഫിക്ക് സർക്കാർ ജോലി ലഭിച്ചുവെന്ന സന്തോഷം പങ്കു വയ്ക്കുകയാണ് ആലീസ്… എറണാക്കുളം കളക്ട്രേറ്റിൽ റവന്യൂ ഡിപ്പാർട്ട്മെന്റിലാണ് ജോലി ലഭിച്ചിരിക്കുന്നത്… ഈ സന്തോഷവും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് ആലീസ്…ആലീസിനും ഭർത്താവിനുമൊപ്പം ഒട്ടുമിക്ക വീഡിയോകളിലും സ്റ്റെഫി ഉണ്ടാകാറുണ്ട്. തന്റെ നാത്തൂൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചത് സ്റ്റെഫിയാണെന്നാണ് ആലീസ് പറയാറുള്ളത്. പൊതുവെ നാത്തൂന്മാർ തമ്മിൽ സ്വരചേർച്ച ഉണ്ടാകാറില്ല. എന്നാൽ ആലീസും സ്റ്റെഫിയും ഒരുമിച്ച് നിന്നാൽ ഭർത്താവ് സജിൻ ഇവരുടെ ഗ്യാങിൽ നിന്ന് പുറത്താകും. എല്ലാ കാര്യങ്ങൾക്കും ആലീസിന് പിന്തുണ നൽകുന്നവരിൽ പ്രധാനിയും സ്റ്റെഫിയാണ്. നേരത്തെ ഏഷ്യൻ ഗെയിംസിന്റെ നാഷണൽ ക്യാമ്പിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകുന്ന നാത്തൂന്റെ വീഡിയോ ആലീസ് പങ്കിട്ടത് വൈറലായിരുന്നു. പത്തനംതിട്ട സ്വദേശിയാണ് ആലീസിന്റെ ഭർത്താവ് സജിൻ. ആലീസ് സീരിയലിൽ സജീവമായതിനാൽ എറണാകുളത്തും പത്തനംതിട്ടയിലുമെല്ലാമായി മാറി മാറിയാണ് ഇരുവരും താമസിക്കുന്നത്.