കുഞ്ഞു കണ്മണിയെത്തി, മകന് ഇതുവരെ ആരും ഇടാത്ത പേര് നൽകി അമല പോൾ

പ്രേക്ഷകർ ഏറെ കാത്തിരുന്ന സന്തോഷവാർത്തയുമായി നടി അമല പോൾ. അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് സന്തോഷവാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. മാസങ്ങൾക്ക് മുൻപായിരുന്നു അമല പോൾ ഗർഭിണിയാണെന്ന് വിവരം ആരാധകരുമായി പങ്കുവെച്ചത്. ഈ ഗർഭകാലത്തെ വിശേഷങ്ങളും ഒക്കെ താരം പ്രേക്ഷകരമായി പങ്കുവെച്ചതും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ താരത്തിന് ആൺകുഞ്ഞ് പിറന്നു എന്ന വാർത്തയാണ് ഭർത്താവ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്.  നിരവധി താരങ്ങളാണ് അമലക്കും കുഞ്ഞിനും ആശംസകൾ ആയി വന്നത്.

കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. മകനെയും കൊണ്ട് അമലാപോൾ കുഞ്ഞിനെ വീട്ടിൽ എത്തിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞവർഷമായിരുന്നു താരത്തെ വിവാഹം നടന്നത്. ഗോവയിലെ ഹോസ്പിറ്റലിൽ മേഖലയിൽ ജോലി ചെയ്യുന്ന ജഗത് ദേശായിയാണ് താരത്തിന്റെ ഭർത്താവ്.സിനിമ മേഖലയുമായി യാതൊരു വിധത്തിൽ ബന്ധമില്ലാത്ത ആളാണ് ഭർത്താവ്. വളക്കാപ്പ് ചടങ്ങും പിന്നീട് നടന്ന വിശേഷങ്ങളും ഒക്കെ സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. താരം ഏറ്റവും ഒടുവിലായി അഭിനയിച്ച പുറത്തിറങ്ങിയ ചിത്രം ആട് ജീവിതമാണ്.

Scroll to Top