മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ, പുതിയ സ്കൂളിൽ ചേർന്ന സന്തോഷം പങ്കിട്ട് മീനാക്ഷി, ആശംസകളും സ്നേഹവുമായി സോഷ്യൽ മീഡിയ

ബാലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മീനാക്ഷി കോളേജിൽ അഡ്മിഷൻ എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.’മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് മീനാക്ഷി ഫൊട്ടോ പോസ്റ്റു ചെയ്തത്. നിരവധി ആശംസകളും രസകരമായ കമന്റുകളുമാണ് പോസ്റ്റിൽ നിറയുന്നത്. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്കോടെയാണ് മീനാക്ഷി വിജയിച്ചത്.

83% മാർക്കോടെ പ്ലസ് ടു പാസായ വിവരം മീനാക്ഷി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. “അങ്ങനെ പ്ലസ് ടു ജീവിതം (ടേണിങ് പോയിന്റ് ടേണിങ് പോയിന്റ്) അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നുട്ടോ. 83% മാർക്ക്,” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മീനാക്ഷി കുറിച്ചത്.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ‘വൺ ബൈ ടു’ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ടോപ്പ് സിംഗർ’ എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ മിനീ സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാകാൻ മീനാക്ഷിക്കായി. ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

Scroll to Top