വിവാഹ വാർഷികം ആഘോഷിച്ച് സുജയ പാർവതി, അഞ്ചാം വയസ്സിൽ അമ്മയെ നഷ്ടമായി, അച്ഛനും അമ്മയും ഇല്ലെങ്കിലും, ഭർത്താവും രണ്ടുമക്കളുമുണ്ട്, മാധ്യമ പ്രവർത്തകയുടെ വാക്കുകൾ

നിലപാടുകൾ കൊണ്ടും, വാർത്താ അവതരണ ശൈലികൊണ്ടും വര്ഷങ്ങളായി സ്‌ക്രീനിൽ നിറയുന്ന മാധ്യമ പ്രവർത്തകയാണ് സുജയ പാർവതി. പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ അവതാരക ആയി പ്രവർത്തിച്ചിട്ടുണ്ട്. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനോടും മക്കളോടുമൊപ്പമുള്ള ചിത്രവും സുജയ പങ്കിട്ടിട്ടുണ്ട്.

സുജയയുടെ പഴയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ചങ്ങനാശ്ശേരിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ സുജയയുടെ തുടക്കം ദൂരദർശനിലൂടെയായിരുന്നു. താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് സഹായിച്ചത് ദൂരദര്ശനും, വീട്ടുവിശേഷം എന്ന ഷോയും ആയിരുന്നുവെന്നാണ് സുജയ പറയുന്നത്. ഇപ്പോൾ പതിനാറുവര്ഷമായി ദൃശ്യ മാധ്യമരംഗത്ത് താനുണ്ടെന്നും താരം പറഞ്ഞു. കൈരളി, ടിവിയിലും, ജീവൻ ടിവിയിലും, റിപ്പോർട്ടറിന്റെ തുടക്കകാലത്തും, ഏഷ്യാനെറ്റിലും, 24 ന്യൂസിലും തുടങ്ങിയ തന്റെ കരിയർ ഇന്ന് വീണ്ടും റിപ്പോർട്ടറിൽ എത്തി.

ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും അച്ഛനുള്ളതാണെന്ന് സുജയ മൈൽ സ്റ്റോണിന്‌ നൽകിയ അഭിമുഖത്തിൽ പറയുന്നു. അഞ്ചാം വയസ്സിൽ അമ്മ മരിച്ചപ്പോൾ എന്നെ വളർത്തിയത് അച്ഛനാണ്. ഇന്ന് അച്ഛനുമില്ല അദ്ദേഹവും മരിച്ചു. അമ്മ മരിക്കുമ്പോൾ അച്ഛൻ ചെറുപ്പമായിരുന്നു, അച്ഛന് വീണ്ടും ഒരു വിവാഹം ആകാമായിരുന്നു. എന്നാൽ ആ ജീവിതം ഫുൾ എനിക്കായി അദ്ദേഹം മാറ്റിവച്ചു.

എന്നെ വളർത്തുക, നല്ല നിലയിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ ആഗ്രഹം എനിക്ക് ഒരു പരിധിവരെ നിറവേറ്റാൻ കഴിഞ്ഞു എന്നാണ് വിശ്വാസം. ഭോപ്പാലിൽ ആയിരുന്നു അദ്ദേഹത്തിന് ജോലി. എന്നാൽ അമ്മയുമായുള്ള വിവാഹത്തിനുശേഷം അങ്ങോട്ടേക്ക് അദ്ദേഹം പോയില്ല. പിന്നെ കൃഷിയും ഒക്കെയായിരുന്നു. അച്ഛൻ നല്ല രീതിയിൽ എനിക്കായി കുക്ക് ചെയ്യുമായിരുന്നു- അച്ഛന്റെ ഓർമ്മകളിൽ സുജയ പറഞ്ഞു.

ചെറുപ്പത്തിലേ ഉറക്കെ വായിക്കാൻ അച്ഛൻ പറയുമായിരുന്നു. ഉച്ചാരണശുദ്ധിയും, ഭാഷ ശുദ്ധിയും തനിക്ക് കിട്ടാൻ കാരണവും അച്ഛൻ തന്നെയെന്നും സുജയ പറഞ്ഞു. അമ്മയില്ല എന്നോർത്ത് സങ്കടപെടാതെ അച്ഛനുണ്ട് എന്നോർത്ത് ആണ് ഞാൻ ജീവിച്ചത്. ഇന്ന് അച്ഛനില്ല എന്നോർത്ത് ദുഖിക്കാതെ എനിക്ക് ഭർത്താവുണ്ട്, രണ്ടുമക്കളുണ്ട് എന്ന് ചിന്തിക്കുകയാണ് ഞാൻ. ഇല്ലായ്മയിലും സന്തോഷം എങ്ങനെ കണ്ടെത്താം എന്നാണ് താൻ ശ്രദ്ധിക്കുന്നതെന്നും സുജയ പറയുന്നു.
കുറച്ചുപേരെങ്കിലും നമ്മളെ കുറിച്ച് വായിച്ചിട്ട് ചിരിച്ചു എന്ന് അറിയുന്നതുകൊണ്ടുതന്നെ ട്രോൾസ് ഒക്കെ സന്തോഷം നൽകുന്നു. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല ഇനി ആക്റ്റീവ് ആകണം എന്നുണ്ട്. അരുൺ കുമാറുമായി നല്ല സൗഹൃദമാണ് തനിക്കെന്നും സുജയ പറഞ്ഞു.

Scroll to Top