നിർത്താതെ അസ്വസ്ഥത പ്രകടിപ്പിച്ചു !! നടി അമ്പിളി ദേവിക്ക് നൃത്ത പരിപാടിക്കിടെ വേദിയിൽ വച്ച് സംഭവിച്ചത്

കലോത്സവവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് അമ്പിളി ദേവി. പിന്നീട് മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായി മാറിയ നടി സിനിമയിൽ സജീവമായി. നായികയായിട്ടും അല്ലാതെയും അഭിനയിച്ചെങ്കിലും പിന്നീട് വിവാഹിതയായി. അമ്പിളിയെ പോലെ തന്നെ നടിയുടെ മക്കളും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. രണ്ടു വിവാഹങ്ങളും പരാജയമായതിനെ തുടർന്നാണ് കഴിഞ്ഞ കുറച്ചു കാലം മുൻപ് വരെ നടി വാർത്തകളിൽ നിറഞ്ഞു നിന്നത്…എന്നാൽ വിവാദങ്ങളിൽ നിന്നും മാറി കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് കരിയറുമായി മുന്നോട്ട് പോവുകയാണ് നടി.

നൃത്ത പരിപാടികൾക്കായി പോകുമ്പോൾ മക്കളെയും അമ്പിളി കൂടെ കൂട്ടാറുണ്ട്… ഇപ്പോഴിതാ ഈയടുത്ത് നടന്ന നൃത്ത പരിപാടിക്കിടെ ശാരിരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന അമ്പിളി ദേവിയെയാണ് കാണാൻ സാധിക്കുക… നൃത്ത വേഷത്തിൽ ചുമച്ച് ശർദ്ദിച്ച് അവശയാകുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്… കഴിഞ്ഞ ദിവസം ഒരമ്പലത്തിൽ വച്ച് അമ്പരിളി ദേവി താൻ പഠിപ്പിച്ച കുട്ടികളുടെ ഡാൻസ് പ്രോ​ഗ്രാമിൽ പങ്കെടുക്കുകയായിരുന്നു… ഡാൻസ് പരിപാടി കഴിഞ്ഞതിന് ശേഷം നന്നായിട്ടുണ്ട് മക്കളെഎന്നു പറഞ്ഞ് അവരെ അഭിനന്ദിച്ച ശേഷം അവരെ ഓരോരുത്തരെയായി അവരുടെ മാതാപിത്താക്കളുടെ അടുത്തേക്ക് പറഞ്ഞ് വിടുകയായിരുന്നു… ആ സമയത്താണ് നിർത്താതെ വേദിയിൽ നിന്നും അമ്പിളി ദേവി ചുമച്ചു കൊണ്ടിരുന്നത്…അവരുടെ തന്നെ ഫോട്ടോ​ഗ്രാഫറാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

സീരിയലിൽ സജീവമായി അഭിനയിക്കുന്നതിനിടെയിലാണ് അമ്പിളി ദേവി ക്യാമറമാനുമായി ആദ്യം വിവാഹിതയാവുന്നത്. ഈ ബന്ധത്തിൽ നടി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു. എന്നാൽ പിന്നീട് ഭർത്താവുമായി വേർപിരിഞ്ഞ നടി മകനൊപ്പം സിംഗിൾ മദറായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് നടൻ ആദിത്യൻ ജയനുമായി വിവാഹിതയാവുന്നത്.ഈ വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ അമ്പിളി രണ്ടാമതും ഗർഭിണിയാവുകയും ഒരു ആൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ശേഷം വളരെ മോശമായ സാഹചര്യത്തിലാണ് ആദിത്യനുമായി അമ്പിളി വേർപിരിയുന്നത്. പിന്നീട് രണ്ട് ആൺമക്കളെയും വളർത്തി സന്തുഷ്ടയായി ജീവിക്കുകയാണ്.

Scroll to Top