ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ കടന്നുവന്നു മലയാളത്തിൽ ഇപ്പോൾ നായിക നിരയിലേക്ക് കടന്നുവന്ന താരമാണ് അനശ്വര രാജൻ. സൂപ്പർ ശരണ്യ ചിത്രത്തിലെ മികവുറ്റ പ്രകടനം താരത്തിന് നിരവധി ആരാധകരെയാണ് ഉണ്ടാക്കിക്കൊടുത്തത്. അതിനുശേഷം പ്രഗൽഭരായ നിരവധി സംവിധായകർക്കൊപ്പം അനശ്വര ഇതിനോടകം വേഷമിട്ടു. ഇപ്പോഴത്തെ സമൂഹമാധ്യമത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്.
സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ചാരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹിന്ദി നടിയെ പോലെയുണ്ട്, ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു കൂടെ, നിങ്ങൾ എൻറെ മനം കവർന്നു എന്നൊക്കെയാണ് ആരാധകർ നൽകിയിരിക്കുന്നത് ചില കമന്റുകൾ. ഇതിനു താരം മറുപടിയും നൽകിയിട്ടുണ്ട്. ഇതിനുമുമ്പും സമൂഹമാധ്യമത്തിലൂടെ നടി പങ്ക് വയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ ഇരുകൈയും സ്വീകരിക്കാറുള്ളത്.
2024 താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ, രേഖ ചിത്രം, ഒരു പെരും കളിയാട്ടം, എന്ന് സ്വന്തം പുണ്യാളൻ തുടങ്ങിയവയാണ്. കഴിഞ്ഞവർഷം താരത്തിന്റെ പുറത്തിറങ്ങിയ നേര്, അബ്രഹാം ഓസ്ലർ,ഗുരുവായൂർ അമ്പലനടയിൽ,പത്മിനി
തുടങ്ങിയ ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.