ഒരു പ്ലേറ്റ് ഫ്രൂട്ട്‌സില്‍ തുടങ്ങിയ പ്രണയം.. കിടിലന്‍ പാചകക്കാരനെ കെട്ടാന്‍ മകളും സമ്മതിച്ചു.. നടി ആന്‍മരിയയുടെ രണ്ടാം വിവാഹ കഥ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടികുട്ടി, എൻറെ മാതാവ് തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു. എൻറെ മാതാവ് സീരിയലിൽ ക്ലാര എന്ന കഥാപാത്രം ആൻ മരിയയെ ഏറെ ശ്രദ്ധേയമാക്കി. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും രണ്ട് വെബ് സീരീസുകളിലും ചില പരസ്യചിത്രങ്ങളിലും ആൻ മരിയ അഭിനയിച്ചിട്ടുണ്ട്.

എൺപതുകളിലെ ഏഭ്യന്മാർ എന്ന സിനിമയിലാണ് ആൻ മരിയ ഒടുവിൽ അഭിനയിച്ചത്. മോഡലിങ്ങിലും സജീവമാണ് ആൻ മരിയ. പാലാ സ്വദേശിയും സോഫ്റ്റ്‍വെയർ എൻജിനീയറും യുട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയാണ് ആൻ മരിയയുടെ ഭർത്താവ്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് ബ്ലോഗറും വീഡിയോ ക്രിയേറ്ററും കൂടിയാണ് ഷാൻ. ആദ്യ വിവാഹത്തിൽ സംഭവിച്ച തകർച്ചകളെ കുറിച്ച് ആൻ‌ മരിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഒറ്റയ്ക്ക് ആയവരാണ് ഞങ്ങൾ. വിവാഹം കഴിക്കണം എന്ന ആലോചന ഒന്നും ഉണ്ടായിരുന്നില്ല.”പരിചയപ്പെട്ട് കുറച്ച് നാൾ കഴിയുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.

നല്ല സുഹൃത്തുക്കൾക്ക് നല്ല ഭാര്യാ ഭർത്താക്കന്മാരാകാനും കഴിയും എന്ന് കൂട്ടുകാർ പറഞ്ഞതോടെയാണ് പിന്നീടുള്ള യാത്ര ഒരുമിച്ച് ആവാം എന്ന് തീരുമാനിച്ചത്.”ഡി ഫാം പഠിച്ച് ഉത്തർ പ്രദേശിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു എന്റെ ആദ്യ വിവാഹം. പിന്നീട് ജോലി ഉപേക്ഷിച്ചു. മോൾക്ക് നാല് വയസ് പ്രായം ഉള്ളപ്പോഴാണ് ഞാനും ഭർത്താവും തമ്മിൽ പിരിയുന്നത്. ഒപിന്നീട് കരിയർ സെറ്റ് ചെയ്യണം എന്ന് തോന്നിയപ്പോൾ മേക്കപ്പ് പഠിക്കാൻ തീരുമാനിച്ചു. കുടുംബ സുഹൃത്ത് ആയ ഇടവേള ബാബുവും സീരിയൽ താരം നവീൻ അറയ്ക്കലും വഴിയാണ് അഭിനയിക്കാനുള്ള അവസരം വരുന്നത്. മമ്മിയ്ക്ക് എപ്പോഴും ടെൻഷൻ എന്നെ കുറിച്ച് ആലോചിച്ചിട്ട് ആയിരുന്നു. എനിക്കൊരു കൂട്ട് വേണം എന്ന് ആഗ്രഹിച്ചതും മമ്മിയാണ്. ഞാൻ ഒറ്റ മകളാണ്. ഡിവോഴ്‌സിന് ശേഷം മമ്മിയ്‌ക്കൊപ്പമാണ് താമസിച്ചതെന്നും ആൻ പറയുന്നു

Scroll to Top