സണ്ണിയാണോ അനുശ്രീയുടെ ബോയ്ഫ്രണ്ട്, നല്ല ചേര്‍ച്ചയുണ്ട്, കല്യാണം കഴിച്ചൂടേ, പുത്തൻ ചിത്രം ചർച്ചയാക്കി സോഷ്യൽ മീഡിയ

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അനുശ്രീ. നാടൻ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചു. സോഷ്യൽ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പങ്കുവെച്ച ഫോട്ടോയാണ് പുതിയ കിംവദന്തികള്‍ക്ക് കാരണമായിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വൈകി പോയതിന് ക്ഷമ ചോദിച്ച് കൊണ്ടും ആശംസ നേര്‍ന്നുമാണ് ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തത്. ഒത്തിരി സ്‌നേഹമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

കൂടെയുള്ളത് സണ്ണി എന്ന വ്യക്തിയാണെന്നും സുഹൃത്തും കുടുംബവുമൊക്കെയാണെന്നും ഹാഷ് ടാഗിലൂടെ അനുശ്രീ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇതേത് സുഹൃത്താണെന്നും ബോയ്ഫ്രണ്ട് അല്ലേ, നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ, നിങ്ങള്‍ നല്ല കപ്പിള്‍സായിരിക്കും. ഞങ്ങളോട് പറയാതെ കല്യാണം കഴിച്ചോ, നിനക്ക് പറ്റിയവന്‍ തന്നെയാണ്, എന്നിങ്ങനെ നിരവധി കമന്റുകള്‍ നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുകയാണ്.

ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. ‘ഡയമണ്ട് നെക്ലേസി’ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ആദി, ഒരു സിനിമാക്കാരൻ, ആനക്കള്ളൻ, ഓട്ടോർഷ, മധുരരാജ, ഉൾട്ട, പ്രതി പൂവൻകോഴി, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, ട്വൽത്ത്മാൻ, കള്ളനും ഭഗവതിയും, വോയിസ് ഓഫ് സത്യനാഥൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് അനുശ്രീ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Scroll to Top