നാട്ടിൽ തന്നെ വെക്കേഷൻ ആഘോഷിച്ച് മീര നന്ദനും ഭർത്താവും, ബീച്ചിന്റെ ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

ജീവിതം രണ്ടു വിദേശ രാജ്യങ്ങളിലായി പെട്ട് കിടക്കുന്നവരാണ് നടി മീര നന്ദനും ഭർത്താവ് ശ്രീജുവും. മീര ആർ.ജെയായി ജോലി ചെയ്യുന്നത് ദുബായിയിൽ. ശ്രീജു അക്കൗണ്ടന്റ് ആയി ജോലിയെടുക്കുന്നതും ജീവിക്കുന്നതും ലണ്ടനിൽ. വർഷങ്ങൾക്ക് മുൻപേ നാട്ടിൽ നിന്നും വിദേശത്തു കുടിയേറിയ ആളാണ് ശ്രീജു. മലയാളം സംസാരിക്കാൻ പോലും ശ്രീജു നന്നേ കഷ്‌ടപ്പെടാറുണ്ട്

മീര നന്ദനും ശ്രീജുവിനും ഹണിമൂന്നിന് സമയം കിട്ടുമോ എന്ന് പോലും സംശയമായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കകം അവർക്ക് ദുബായിലും ലണ്ടനിലും എത്തിച്ചേരണം. ലീവിന്റെ അഭാവമുണ്ട്. എന്നാൽ വിദേശം തേടിപ്പോവാതെ സ്വദേശത്തു തന്നെ വെക്കേഷൻ ആഘോഷിക്കുകയാണ് മീരയും ശ്രീജുവും.

ചിത്രങ്ങൾ കണ്ടതും അന്നാട്ടുകാർക്ക് സന്തോഷം. കമന്റിൽ അവർ ഉൾപ്പെടെ നിരവധിയാരാധകർ അഭിനന്ദനവുമായി എത്തി. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു മീരാ നന്ദന്റെ താലികെട്ട് ചടങ്ങ്.

മീരയും ശ്രീജുവും ഉള്ളത് വർക്കലയിലാണ്. ഇവിടുത്തെ മനോഹരമായ ക്ളിഫുകൾ ഒന്നിന്റെ പരിസരത്ത് നിന്ന്, നുരഞ്ഞു പതയുന്ന കടൽ പിന്നണിയിൽ അലയടിക്കുന്ന ചിത്രങ്ങളാണ് മീര പോസ്റ്റ് ചെയ്തത്. രണ്ടു ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ എത്തിച്ചേർന്നു. കൊച്ചിക്കാരിയായ മീരയുടെ ഭർത്താവ് വർക്കലക്കാരനാണ്. അക്കാരണം കൊണ്ടുതന്നെ വർക്കല തേടി അലയേണ്ട കാര്യമില്ല. ഇവിടുത്തെ പാപനാശം ബീച്ച് ലോകമെമ്പാടും പ്രശസ്തമാണ്.

വിവാഹ സൽക്കാരം നടന്നത് കൊച്ചി ബോൾഗാട്ടി പാലസിൽ വച്ചായിരുന്നു. ആഘോഷങ്ങളും ആർഭാടവും ഒട്ടും കുറയാത്ത വിവാഹമായിരുന്നു മീര നന്ദന്റേത്. ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളുടെ ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ അവസാനമായിരുന്നു താലികെട്ടൽ ചടങ്ങ് നടന്നത്.

വിവാഹ സൽക്കാരം നടന്നത് കൊച്ചി ബോൾഗാട്ടി പാലസിൽ വച്ചായിരുന്നു. ആഘോഷങ്ങളും ആർഭാടവും ഒട്ടും കുറയാത്ത വിവാഹമായിരുന്നു മീര നന്ദന്റേത്. ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളുടെ ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ അവസാനമായിരുന്നു താലികെട്ടൽ ചടങ്ങ് നടന്നത്.

Scroll to Top