ഷാജി കൈലാസ് നസ്രാണി പെണ്ണിനെ തന്നെ പ്രേമിച്ചു കെട്ടിയത് നല്ല ഭക്ഷണം കഴിക്കാൻ, രസകരമായ വെളിപ്പെടുത്തലുമായി ആനി

അമ്മയാണേ സത്യവും, മഴയെത്തും മുൻപേയും, കല്യാൺജി ആനന്ദ്ജിയും, സ്വപ്നലോകത്തെ ബാലഭാസ്കരനും തിയേറ്ററിൽ കയ്യടികൾ വാരിക്കൂട്ടി നിൽക്കുമ്പോഴാണ് നായിക ആനിയെ ഒരു സുപ്രഭാതത്തിൽ സംവിധായകൻ ഷാജി കൈലാസ് വിവാഹം ചെയ്‌തു എന്ന വാർത്ത കേട്ട് സിനിമാലോകവും ആരാധകരും ഞെട്ടിയത്.

വിവാഹം കഴിഞ്ഞതും ആനി ചിത്രയായി മാറി. സിനിമാ ലോകത്തേക്ക് ആനി പിന്നീട് വന്നില്ല. മൂന്നു മക്കളെ വളർത്തുന്ന തിരക്കിൽ ആനി പൂർണസമയ വീട്ടമ്മയും അമ്മയുമായി മാറി. വളരെക്കാലങ്ങൾക്ക് ശേഷം ആനി മിനിസ്‌ക്രീനിൽ അവതാരകയുടെ റോളിൽ മടങ്ങിയെത്തി.

ഷാജി കൈലാസിനും ആനിക്കും മക്കൾ മൂന്നു പേർ. മൂന്നും ആൺകുട്ടികൾ; ജഗൻ, ഷാരോൺ, റുഷിൻ. ജഗൻ അസ്സിസ്റ്റന്റും സംവിധായകനുമായി. റുഷിൻ നായകനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഇനി ആ ചിത്രം റിലീസ് ചെയ്യുകയേ വേണ്ടൂ

ഇതിനിടെ ആനിയുടെ പേരിട്ട റസ്റ്റോറന്റുകൾ മക്കൾ ആരംഭിച്ചു. ‘റിംഗ്‌സ് ബൈ ആനി’ ആദ്യം തിരുവനന്തപുരത്തും പിന്നെ കൊച്ചിയിലും തുറന്നു. മക്കൾ തിരക്കിലായതും അവർ ഹോട്ടൽ ബിസിനസ് വിട്ട് സിനിമയിൽ ശ്രദ്ധയേകി. അപ്പോഴും ആനിയുടെ ടി.വി. ഷോ കാണാൻ പ്രേക്ഷകർ തിരക്കിട്ടു

ആനിയുടെ കൈപ്പുണ്യം തന്നെയാണോ ഷാജി കൈലാസിന് ആ ധൈര്യം പകർന്നത്? ‘നസ്രാണി പെണ്ണിനെ കെട്ടിയത് അപ്പവും സ്റ്റൂവും കഴിക്കാനാണ്’ എന്ന് ഷാജി പറയാറുണ്ടത്രെ. ആനി അവതരിപ്പിക്കുന്ന ടി.വി. പാചക ഷോയിലായിരുന്നു വെളിപ്പെടുത്തൽ

ഭക്ഷണ പ്രിയനാണെങ്കിലും, ഭക്ഷണം മോശമാണെങ്കിൽ, അത് മുഖത്ത് നോക്കി പറയാൻ മടിയില്ലാത്തയാളാണ് ഷാജി കൈലാസ് എന്നും ആനി. ബിരിയാണിയും മട്ടൻ വിഭവങ്ങളുമാണ് ഷാജി കൈലാസിന് ഇഷ്‌ടമുള്ള മറ്റു വിഭവം എന്ന് ആനി

Scroll to Top