അതീവ ഗ്ലാമറസ് ആയി ആരാധ്യ ദേവി, സാരിയിലെ വാട്ടർ ഡാൻസ് പുറത്തുവിട്ട് റാം ഗോപാൽ വർമ, വീഡിയോക്ക് വൻ വിമർശനം

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വൈറലായ മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ ഗ്ലാമര്‍ വീഡിയോയുമായി സംവിധായകന്‍ റാം ഗോപാല്‍ വര്‍മ. വാട്ടറിംഗ് ദ ഡാന്‍സ് എന്ന അടിക്കുറിപ്പോടെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റാം ഗോപാല്‍ വര്‍മ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ആരാധ്യയെ നായികയാക്കി കൊണ്ട് റാം ഗോപാല്‍ വര്‍മ നിര്‍മിക്കുന്ന ചെയ്യുന്ന സാരി എന്ന സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. അതേസമയം വീഡിയോ പുറത്തുവിട്ടതില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ആ ഗോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ലോക സാരി ദിനത്തോട് അനുബന്ധിച്ച് സാരി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റം ഗോപാല്‍ വര്‍മ നേരത്തെ റിലീസ് ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ആര്‍ജിവി നായികയെ തേടുകയായിരുന്നു. തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ നായികയാക്കി സിനിമ ഒരുക്കാന്‍ ആര്‍ജിവി പദ്ധതിയിട്ടത്. ഇതോടെ ശ്രീലക്ഷ്മി പേര് മാറ്റി ആരാധ്യ ദേവി എന്ന് നാമം സ്വീകരിക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by AaradhyaDevi (@iamaaradhyadevi)

Scroll to Top