ഇട്ടുമൂടാൻ പണം ഉണ്ടായിട്ടും പാചകത്തിന് പോലും ഒരാളെ വച്ചിട്ടില്ല, തന്റെ പ്രിയതമനുവേണ്ടുന്നതെല്ലാം സ്വന്തമായി പാചകം ചെയ്തുകൊടുക്കും, ചർച്ചയായി ലേഖയുടെ സിംപ്ലിസിറ്റി

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് പരിചിതയാണ്. സോഷ്യൽ മീഡിയയിലൂടെ ലേഖ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. രുചികരമായ വിഭവങ്ങളും യാത്രകളും ഒക്കെ പറഞ്ഞാണ് ലേഖ സോഷ്യൽമീഡിയയിൽ എത്താറുള്ളത്.

ലേഖയുമായുള്ള വിവാഹത്തിന് എം.ജി തുടക്കകാലത്ത് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു.

സ്വന്തമായി കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനം ഇരുവരും ഒരുമിച്ചെടുത്തതാണ്. എന്നാൽ ലേഖയുടെ മകളെ സ്വന്തമായിട്ടാണ് എംജി സ്നേഹിക്കുന്നത്. ഇടയ്ക്കിടെ എംജിയും ലേഖയും അമേരിക്കയിൽ പോകാറുണ്ട്. ഈ അടുത്തിടെ പങ്കിട്ട ഒരു വീഡിയോയിലാണ് മകളും കൊച്ചുമകനും കൊച്ചിയിലെ തങ്ങളുടെ വീട്ടിൽ വന്ന കാര്യം ലേഖ എംജി പറയുന്നത്.

കുറേക്കാലമായി യൂ ട്യൂബ് വീഡിയോസിൽ വരാത്തതിനെക്കുറിച്ച് സംസാരിക്കുകയിരുന്നു ലേഖ. അപ്പോഴാണ് കൊച്ചുമകന് ഇഷ്‌പ്പെട്ട ഒരു ഐസ് ക്രീം റെസിപ്പി ലേഖ പങ്കിട്ടത്. ഇന്ത്യൻ ഐസ്ക്രീം തന്റെ ചെറുമകന് ഏറെ ഇഷ്ട്ടപെട്ട വിഭവം ആണെന്നും ലേഖ പറഞ്ഞു. ഇടക്ക് അമേരിക്കയിൽ ആയിരുന്നു താനെന്നും. മകളും കൊച്ചുമകനും ഇവിടേക്കും വന്നിരുന്നുവെന്നും ലേഖ പറയുകയുണ്ടായി.

അടുത്തിടെയാണ് തന്റെ ആദ്യ വിവാഹത്തെ കുറിച്ച് ലേഖ മനസ്സ് തുറന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്ന കഥയും പന്ത്രണ്ട് വർഷത്തോളം അമേരിക്കയിൽ ജീവിതം നയിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം ലേഖ പറഞ്ഞരുന്നു, പൊതുവെ പത്രാസുകാരിയാണ് ജാഡക്കാരിയാണ്. സ്റ്റാർഡത്തിന്റെ ഉന്മാദത്തിൽ മതിമറക്കുന്നവളാണ് എന്നൊക്കെ ലേഖയെ കുറിച്ച് സംസാരം ഉണ്ടെങ്കിലും ഈ പറഞ്ഞു കേട്ടതോ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതോ ഒന്നുമല്ല താൻ എന്നാണ് ലേഖ പറയാറുള്ളത്. ഇട്ടുമൂടാൻ പണം ഉണ്ടായിട്ടും അടുക്കളയിൽ പാചകത്തിന് പോലും ഒരാളെ ലേഖ വച്ചിട്ടില്ല. തന്റെ പ്രിയതമനുവേണ്ടുന്നതെല്ലാം സ്വന്തമായി പാചകം ചെയ്തുകൊടുക്കാൻ ആണ് അവർ ഇഷ്ടപ്പെടുന്നത്. ലേഖയുടെ യൂട്യൂബിലേക്ക് ഉള്ള തിരിച്ചുവരവിനെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

Scroll to Top