നിമിഷാ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അപലനീയവും പ്രതിഷേധാര്‍ഹവും, ഇത് ഒരുതരം മാനസിക വൈകൃതമാണ്, നടിക്കെതിരായ സൈബർ ആക്രമണത്തിൽ ആര്യാ രാജേന്ദ്രൻ

നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം വലരെ അധികം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

നാല് വര്‍ഷം മുന്‍പ് നടത്തിയ അബിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്.സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകള്‍ക്കും അവകാശമുള്ള ഒരു ജനധിപത്യ സമൂഹമാണ് നമ്മുടേത്. എന്നാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ , പ്രത്യേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുകയെന്നത് ഇപ്പോല്‍ ഒരു പതിവ് കാഴ്ച്ചയായിട്ടുണ്ട്. ഇത് ഒരു തരത്തിലുള്ള മാനസിക വൈകൃതമാണ്. നിമിഷ ചേച്ചിക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷ ചേച്ചിക്ക് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബര്‍ ആക്രമണം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.നാല് വര്‍ഷം മുന്‍പ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെന്നും സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബര്‍ ക്രിമിനലുകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകള്‍ക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ, പ്രതേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുക എന്നത് ഇപ്പോള്‍ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇത് ഒരുതരം മാനസിക വൈകൃതമാണ്. നിമിഷ ചേച്ചിക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷ ചേച്ചിക്ക് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുന്നു

Scroll to Top