വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ മാറ്റമില്ല, അത് ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെയെന്ന് മാളവിക, കണ്ണെടുക്കാതെ നോക്കി നിന്ന് ഭർത്താവ്

മേയ് മാസത്തിലായിരുന്നു നടൻ ജയറാമിന്റെയും പാർവതിയുടെയും‌‌ മകൾ മാളവിക ജയറാമിന്റെ വിവാഹം. പാലക്കാട് സ്വദേശിയായ നവനീത് ​ഗിരീഷ് ആണ് മാളവികയുടെ ഭർത്താവ്. വിവാഹശേഷം നവനീതിനൊപ്പം യുകെയിലേക്ക് പറന്നിരിക്കുകയാണ് മാളവിക. യു കെയിലെ മാഞ്ചസ്റ്ററിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത്.

മാളവികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫിൽറ്റർ കോഫി തണുപ്പിച്ചു കഴിക്കുന്ന ചിത്രമാണ് വീഡിയോയിൽ കാണാനാവുക. “വൈള്ളക്കാരന്റെ ഊരിൽ തമിഴ് കാര്യങ്ങൾ ചെയ്യുന്നതും സന്തോഷമാണ്,” എന്നാണ് ചിത്രത്തിനു മാളവിക ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

തമിഴ് രീതികളോട് വലിയ താൽപ്പര്യമുള്ള ആളാണ് മാളവിക. ഗുരുവായൂരിൽ വച്ചു നടന്ന വിവാഹത്തിനു തമിഴ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങിയാണ് മാളവിക എത്തിയത്. ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിൽ മടിസാർ രീതിയിൽ ഡ്രേപ്പ് ചെയ്തതാണ് മാളവിക ധരിച്ചത്. തമിഴ് പെൺകൊടിയായി, അച്ഛന്റെ മടിയിൽ ഇരുന്നാണ് ഭർത്താവ് നവനീതിന് മുന്നിൽ മാളവിക താലികെട്ടാൻ ഒരുങ്ങി നിന്നത്. ജയറാമിന്റെ തമിഴ് പാരമ്പര്യപ്രകാരമായിരുന്നു താലികെട്ട് നടത്തിയത്.

ചെന്നൈയിൽ ജനിച്ചു വളർന്ന മാളവികയും കാളിദാസും തമിഴ് നല്ല രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യും. ഇരുവരും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ചെന്നൈയിൽ ആയിരുന്നു.

Scroll to Top