മരുമകന്റെ ജന്മദിനത്തിന് നേരിട്ടെത്തി സർപ്രൈസ് നൽകി ആശ ശരത്, സർപ്രൈസ് വരവിൽ അമ്മയെ കെട്ടിപ്പിടിച്ച് മരുമകൻ

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ കുടുംബത്തിലെ മൂത്തമരുമകനാണ് ആദിത്യ മേനോൻ എന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്. നർത്തകിയും അഭിനേത്രിയുമായ മകൾ ഉത്തര ശരത്തിന്റെ ഭർത്താവ്. ഉത്തരയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുന്നു. വിവാഹശേഷമുള്ള ആദിത്യയുടെ രണ്ടാമത് ജന്മദിനം കഴിഞ്ഞു

ഈ പിറന്നാളിന് ആദിത്യക്ക് ഒരു സർപ്രൈസ് വീടിന്റെ വാതിൽക്കൽ വന്നു നിൽപ്പുണ്ടായിരുന്നു. ആദിത്യ മാത്രമല്ല, സകല കുടുംബാംഗങ്ങളും ഒന്നിച്ചു അമ്പരന്ന നിമിഷമായിരുന്നു അത്. ആ വീഡിയോ പോസ്റ്റ് ഉത്തരയുടെയും ആശയുടെയും പേജുകളിൽ നിറഞ്ഞു.

ഉത്തരയുടെ വിവാഹത്തോടെ രണ്ട് ആൺകുട്ടികൾ മാത്രമുള്ള ആദിത്യയുടെ കുടുംബത്തിലേക്ക് ഒരു മകളും, രണ്ട് പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാരായ ആശയ്ക്കും ശരത്തിനും ഒരു മകനെയും കൂടി ലഭിക്കുകയായിരുന്നു. ആശയെ ദുബായ് അമ്മയെന്നും ആദിത്യയുടെ അമ്മയെ ബോംബെ അമ്മയെന്നുമാണ് ഉത്തര വിളിക്കുക

വാതിൽ തുറന്നതും ട്രോളി ബാഗുമായി അതാ നിൽക്കുന്നു ആശ. ഒന്ന് വിളിച്ചു പറയുക പോലും ചെയ്യാതെയുള്ള ആശയുടെ സർപ്രൈസ് വരവിൽ ആദിത്യ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ച് വരവേറ്റു. അമ്മായിയമ്മ എന്നതിനേക്കാൾ അമ്മയെന്ന നിലയിൽ ആശയോടുള്ള ആദിത്യയുടെ സ്നേഹത്തിന് തെളിവാണ് ഈ ദൃശ്യം

ആദിത്യ മാത്രമല്ല, ആദിത്യയുടെ അമ്മയും ആശയെ കണ്ട അമ്പരപ്പ് മാറാതെയുള്ള നിൽപ്പായിരുന്നു. കുറച്ചേറെയായി വിളിച്ചിട്ടും കിട്ടാതെയിരുന്ന കാര്യവും അവർ ആശയോട് സർപ്രൈസ് നിറഞ്ഞ മുഖത്തോടെ തന്നെ അവതരിപ്പിച്ചു. ഈ അസുലഭ നിമിഷം ക്യാമറയിൽ പകർത്താൻ രണ്ടുപേർ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഒരു ഭാഗത്ത് ഒരുപക്ഷേ ആദിത്യയുടെ പിതാവായിരിക്കാം, മറ്റെയാൾ ആദിത്യയുടെ ഇളയ സഹോദരനാണ്

Scroll to Top