മമ്മൂട്ടി സിനിമയിലെ അവസരം ഇല്ലാതാക്കി, ഇന്നസെന്റ് ചേട്ടനോട് സൂചിപ്പിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു, ചർച്ചയായി നടി ഉഷയുടെ വാക്കുകൾ

മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് താൻ അറിഞ്ഞതായി പഴയ കാല നടി ഉഷ. മലയാളത്തിന്റെ മെഗാ താരം ഉഷ എന്ന നടിയുടെ അവസരങ്ങള്‍ ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന് ഒരു കമന്റ് കണ്ടിരുന്നുവെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് ഇക്കാര്യം നടി പറഞ്ഞത്.

‘ഞാനും ഇത്തരം കമന്റുകള്‍ വായിച്ചിട്ടുണ്ട്. മമ്മൂക്ക എന്റെ അവസരം ഇല്ലാത്താക്കാൻ ശ്രമിച്ചുവെന്ന്. എനിക്ക് മനസിലായില്ല എന്താണ് അങ്ങനെ പറഞ്ഞതെന്ന്. അങ്ങനെ ചില ചിത്രങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. ആദ്യം നല്ല വിഷമം തോന്നി. അന്നത്തെ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ചേട്ടനോട് ഞാൻ അത് സൂചിപ്പിച്ചിരുന്നു. അമ്മയുടെ ജനറല്‍ ബോഡി നടന്ന സമയത്താണ് അത് ഞാൻ സൂചിപ്പിച്ചത്. ഇങ്ങനെ ഒരു കാര്യം ഉണ്ട് എല്ലാവരും പറയുന്നുവെന്നാണ് ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞത്. ചേട്ടൻ എന്നോട് ഞാൻ മമ്മൂട്ടിയോട് ചോദിക്കാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ സമ്മതിച്ചില്ല. എനിക്ക് അതില്‍ സങ്കടമോ പരാതിയോ ഇല്ലെന്ന് മമ്മുക്കയോട് പറയണമെന്ന് അന്ന് ഞാൻ പറഞ്ഞു’, ഉഷ വ്യക്തമാക്കി.

ഇപ്പോള്‍ ഇടതുപക്ഷ പാർട്ടിയില്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഡാൻസ് ക്ലാസ് നടത്തുന്നുണ്ടെന്നും ഉഷ പറഞ്ഞു. നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പെപ്പെയുടെ പുതിയ ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി. മോഹൻലാലുമായി നല്ല ബന്ധമാണ് ഈ സീസണിലെ ബിഗ് ബോസില്‍ വിളിച്ചിരുന്നു. പക്ഷേ ആ സമയം നല്ല തിരക്കുള്ള സമയമായിരുന്നു. കാരണം ഡാൻസ് സ്കൂളിന്റെ ഓപ്പണിംഗ് പിന്നെ തിരഞ്ഞെടുപ്പ് അതിന്റെ തിരക്കിലാതിനാല്‍ ഞാൻ ആ ഓഫർ വേണ്ടെന്ന് വച്ചു. പിന്നെ വലിയ താല്‍പര്യം ഇല്ലായിരുന്നു ആ ഷോയിലേക്ക് പോകാൻ.

Scroll to Top