മലയാളത്തിൽ സിനിമയിലൂടെയാണ് അവന്തിക മോഹൻ അഭിനയ അരങ്ങേറ്റം കുറിച്ചതെങ്കിലും തിളങ്ങിയത് സീരിയലുകളിൽ. സിനിമയ്ക്കുവേണ്ടി അവന്തിക എന്നു പേരുമാറ്റിയ പ്രിയങ്കയുടെ അജണ്ടയിൽ ഒരിക്കലും വെള്ളിത്തിര ഉണ്ടായിരുന്നില്ല. നല്ലൊരു നർത്തകിയാകണം എന്നു മാത്രമായിരുന്നു ആഗ്രഹം. യക്ഷി ഫെയ്‌ത്ത് ഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. എന്നാൽ ദുൽഖർ സൽമാൻ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തൻരെ പ്രിയപ്പെട്ടവന്റെ വേർപ്പാട് സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് അവന്തിക..,. ആത്മസുഹൃത്തിന്റെ വിയോഗത്തെ കുറിച്ചാണ് പങ്കുവച്ച കുറിപ്പ് നൽകുന്ന സൂചനയും… സുഹൃത്തിൻരെ ഫോട്ടോയ്ക്കൊപ്പം
നീയാണ് എന്റെ പ്രിയപ്പെട്ടവൻ, എന്നും അങ്ങനെ തന്നെയായിരിക്കും. നമ്മുടെ സൗഹൃദത്തിന്റെ 5 വർഷങ്ങൾ. ശുദ്ധമായ ആത്മാവും സുന്ദരനായ മനുഷ്യനും. ഇനി കുടുംബങ്ങൾ ഒത്തുചേരുന്നില്ല, സിനിമ കാണുന്നില്ല, വഴക്കില്ല. വിട പറയാൻ കഴിയുന്നില്ല, നീ ഞങ്ങളെ വേദനിപ്പിച്ചു വിട്ടുപോയി.
യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ കഴിയുന്നില്ല.ഞാൻ അംഗീകരിക്കാൻ വിസമ്മതിക്കുന്നു..വേദന അസഹനീയമാണ്. ഒരു നിമിഷം കൂടി നിന്നെ തിരികെ കൊണ്ടുവരാൻ, ഒരു ഓർമ്മയ്ക്കായി, നിന്നോട് സംസാരിക്കാൻ പോലും അവസരം ലഭിക്കില്ല… ഞാൻ എന്തും ചെയ്യും.
ദൈവം തന്റെ പ്രിയപ്പെട്ടവരെ കൊണ്ടുപോകുന്നു എന്നൊരു ചൊല്ലുണ്ട്. അത് നമ്മോട് ചെയ്യുന്ന അനീതിയാണ്.എനിക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും ധൈര്യശാലികളിൽ ഒരാൾ. അത് നീയായിരുന്നു എന്നിട്ടും… എന്ന ഹൃദയഭേദകമായ വാക്കുകളും അവന്തിക പങ്കതുവച്ചിട്ടുണ്ട്…
തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഫാഷൻ ക്രേസി ഗേളാണ് അവന്തിക. ഏതു അവസരത്തിലും ഏറ്റവും ഇണങ്ങുന്നതും കംഫർട്ടബിൾ ആയതുമായ വസ്ത്രം ധരിക്കുന്നതാണ് രീതി. പാർട്ടിവെയറുകളെല്ലാം സ്വയം ഡിസൈൻ ചെയ്യുകയാണ് പതിവ്. ഫാഷൻ ക്രേസി കാരണം ബുട്ടികും നടത്തി അവന്തിക. അഭിനയത്തിൽ തിരക്കായപ്പോൾ ഷോപ്പ് നിറുത്തി. മലയാളത്തിൽ ആത്മസഖി എന്ന ഒരൊറ്റ സീരിയൽ മതി അവന്തികയെ ഓർക്കാൻ. തെലുങ്കിൽ രാജാറാണി എന്ന സീരിയൽ. അവിടെയും കുടുംബപ്രേക്ഷകരുടെ സ്നേഹം നേടി കൊടുത്തു. മിനിസ്ക്രീനിൽ മനോഹരമായ യാത്രയിലാണ് അവന്തിക എന്ന കോഴിക്കോടുകാരി .ആത്മസഖി എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി. ഏഷ്യാനെറ്റിലെ തൂവല്‍ സ്പര്‍ശം എന്ന സീരിയലിലെ ശ്രേയ നന്ദിനി എന്ന ഐപിഎസ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സീരിയല്‍ അവസാനിച്ചുവെങ്കിലും ടെലിവിഷന്‍ ഷോകളിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം അവന്തിക വളരെ സജീവമാണ് ഇപ്പോഴും.പ്രിയങ്ക മോഹന്‍ എന്നാണ് അവന്തികയുടെ യഥാര്‍ത്ഥ പേര്. ഒരു തമിഴ് സിനിമ ചെയ്യുന്നതിനിടയിലാണത്രെ അവന്തിക എന്ന പേരിലേക്ക് മാറിയത്. ക്ലിക്കായത് അവന്തിക മോഹന്‍ എന്ന പേരാണെങ്കിലും തനിക്കെന്നും പ്രിയം പ്രിയങ്കയോട് തന്നെയാണ് എന്ന് ഒരു അഭിമുഖത്തില്‍ അവന്തിക പറഞ്ഞിരുന്നു. അഭിനയത്തിനോടൊപ്പം ഡാന്‍സും തനിക്ക് ഇഷ്ടമാണെന്നും, ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയാല്‍ ഭക്ഷണം പോലും വേണ്ടെന്നുമാണ് അവന്തിക പറഞ്ഞിട്ടുള്ളത്.