പേളിയുടെ നിലാ ബേബിയും ഭാമയുടെ മകളും പഠിക്കുന്നത് ഒരേ സ്കൂളിലോ? ചർച്ചയായി യൂണിഫോം

മിടുമിടുക്കിയായി സ്കൂളിൽ പോകുന്ന കുട്ടിയാണ് പേളി മാണിയുടെ മകൾ നിലാ ശ്രീനിഷ്. സാധാരണ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന ആദ്യ ദിവസം കരഞ്ഞ് നിലവിളിച്ച് സീനാക്കുമെങ്കിൽ, പാട്ട് പാടുന്ന സന്തോഷം പോലെയാണ് നിലാ ബേബി പ്ളേസ്കൂളിൽ പോയത്. എന്നാലിപ്പോൾ മറ്റൊരു താരപുത്രി കൂടി നിലാ ബേബിയുടെ സ്കൂളിലേക്കാണോ പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

സ്കൂൾ ബാഗിനരികിൽ യൂണിഫോം ധരിച്ചു നിൽക്കുന്ന മകളുടെ ചിത്രം പങ്കിട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക. കൊച്ചിയിലാണ് ഇവരുടെയും താമസം. നിലാ ബേബി ധരിച്ച മെറൂൺ നിറത്തിന് നടുവിലായി വരകളുള്ള, കറുത്ത കോളറുള്ള അതേ യൂണിഫോം. സോക്‌സും അതുപോലെതന്നെ. നടി ഭാമയുടെ മകളാണ് നിലാ ബേബിയുടെ അതേ യൂണിഫോമിൽ നിൽക്കുന്നത്. ഭാമയുടെ മകൾക്കും മൂന്നര വയസ് പ്രായം വരും. എങ്കിൽ ഔദ്യോഗികമായി പ്ളേസ്കൂളിൽ പോകാനുള്ള സമയമായി.

വിവാഹശേഷം ഭാമ സിനിമയിൽ മടങ്ങിയെത്തിയിരുന്നില്ല. ഗർഭിണിയായ വിവരവും കുഞ്ഞ് പിറന്നതും ഉൾപ്പെടെയുള്ള വിശേഷങ്ങൾ തീർത്തും സ്വകാര്യമായി സൂക്ഷിച്ചിരുന്നു ഭാമ. മകളുടെ ജനനം കുറച്ചു മാസങ്ങൾക്ക് ശേഷം മാത്രമേ ഭാമ പുറത്തുവിട്ടുള്ളൂ. നടിയെ ആക്രമിച്ച കേസിൽ മൊഴി രേഖപ്പെടുത്തിയ അഭിനേതാക്കളിൽ ഒരാൾ ഭാമയായിരുന്നു

Scroll to Top