അമ്മയും മകളും സൂപ്പർ, ഇരട്ടകളാണോ അതോ ചേച്ചിയും അനുജത്തിയുമാണോ ? വൈകാതെ അഭിനയത്തിലേക്ക് എത്തുമോ? പുത്തൻ ചിത്രങ്ങൾ കണ്ടതോടെ ചോദ്യവുമായി സോഷ്യൽ മീഡിയ

മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള ഇന്നും സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവമായി തുടരുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലെ പ്രകടനമാണ് മഞ്ജുവിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തത്. ഇപ്പോഴിതാ മഞ്ജു പിള്ളയും മകൾ ദയയുടെയും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒഫ് വൈറ്റ് കളർ ഡ്രസ് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്. വളരെ മിനിമൽ ആയ മേക്കപ്പ് ഈ ഡ്രസിൽ ഇവരെ കൂടുതൽ സുന്ദരികളാക്കുന്നു.

വളരെ കുറച്ചു ആഭരണങ്ങളാണ് ധരിച്ചത്. ഒത്തുചേരൽ, സ്നേഹം, ജീവിതം എന്നീ കുറിപ്പോടെയാണ് മഞ്ജുപിള്ള ചിത്രം പങ്കു വച്ചത്. അമ്മയും മകളും സൂപ്പർ, ഇരട്ടകൾ, ചേച്ചിയും അനുജത്തിയുമാണോ ? മഞ്ജു ചേച്ചിയുടെ സിറോക്‌സ് കോപ്പിയാണ് മകള്‍. രൂപവും ഭാവുമെല്ലാം അമ്മയെ പോലെ. നല്ലൊരു അഭിനേത്രിയായി താരപുത്രിയെ കാണാന്‍ ആഗ്രഹിക്കുന്നു. വൈകാതെ അഭിനയത്തിലേക്ക് എത്തുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

മഞ്ജു പിള്ളയുടെയും ഭര്‍ത്താവും ഛായാഗ്രാഹകനായ സുജിത്ത് വാസുദേവിന്റെയും ഏകമകളാണ് ദിയ സുജിത്ത്. സിനിമയിലെ മഞ്ജുവിന്റെ അഭിനയത്തിനൊപ്പം നടിയുടെ സ്വകാര്യ ജീവിതവും ഇടയ്ക്കിടെ ചര്‍ച്ചയാവാറുണ്ട്.

മഞ്ജുവും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജുവും ഭര്‍ത്താവ് സുജിത്തും തമ്മില്‍ വേര്‍പിരിയുന്നത്. പിന്നാലെ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ താരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

Scroll to Top