ഭാവനയും ഭർത്താവും വേർപിരിഞ്ഞോ? ഭര്‍ത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തത് എന്താ എന്ന ചോദ്യത്തിന് മറുപടിയുമായി താരം

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.

സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ബ്ലാക്ക് നിറത്തിലുള്ള ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയി നല്‍കിയിരുന്നത്. ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ചിട്ട് നാളുകളായതിനാല്‍ തന്നെ വളരെപ്പെട്ടെന്നാണ് ഫോട്ടോ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരുന്നതും.

അവയിൽ ഏറെയും കമന്റുകൾ എന്തുകൊണ്ടാണ് ഭർത്താവിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കാത്തത് എന്നതിനെ കുറിച്ചായിരുന്നു. അതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാ ദിവസവും ഫോട്ടോകള്‍ എടുക്കുന്നവരല്ല എന്നായിരുന്നു ഭാവനയുടെ മറുപടി. സ്‌നേഹം അറിയിച്ച് കൊണ്ടെത്തിയ മറ്റു ചില ആരാധകര്‍ക്കും ഭാവന ലവ് ഇമോജിയിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. കുറച്ച് നാളുകളായി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ ഭാവന പങ്കുവെക്കാതെയായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന സംശയം പോലും ഒരിടയ്ക്ക് ആരാധകർക്കുണ്ടായിരുന്നു.

Scroll to Top