​ഗുരുവായൂരമ്പലനടയിൽ ദർശനം നടത്തി മീര നന്ദൻ, വിവാഹം ​ഗുരുവായൂർ വെച്ചാണോയെന്ന് സോഷ്യൽ മീഡിയ പ്രതികരിക്കാതെ താരം

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് നടി മീരാ നന്ദൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ഫോട്ടോകളും മീരാ നന്ദൻ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീജുവുമൊത്തുള്ള ഫോട്ടോകൾ നടി എപ്പോൾ പങ്കുവച്ചാലും വൻ തോതിൽ മോശം കമന്റുകൾ വരാറുണ്ട്. ശ്രീജുവിനെ വ്യക്തഹത്യയും ബോഡി ഷെയ്മിങ്ങും നടത്തുന്ന തരത്തിലുള്ളതാണ് ഏറെ കമന്റുകളും. ഇവയ്ക്കൊന്നും തന്നെ മീര പ്രതികരിച്ചിട്ടുമില്ല.

ഇപ്പോൾ പുത്തൻ ചിതങ്ങളാണ് ശ്രദ്ധ ആകര്ഷിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ നിന്നുള്ള ഏറ്റവും പുത്തൻ ചിത്രങ്ങൾ ആണ് മീര പങ്കിട്ടത്. അതോടെ വിവാഹം ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞദിവസം ശ്രീജു നാട്ടിൽ എത്തിയിരുന്നു. അതോടെ ഗുരുവായൂർ നടയിൽ വച്ചാണോ വിവാഹം എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ വിവാഹത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.

‘കറൻസി,’ ‘വാല്മീകി’, ‘പുതിയ മുഖം,’ ‘കേരളാ കഫേ,’ ‘പത്താം നിലയിലെ തീവണ്ടി’ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ മീരയ്ക്കു സാധിച്ചു.

2015ൽ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്‌റ്റേഷനിൽ റേഡിയോ ജോക്കിയായി. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴിൽ ‘ശാന്തമാരുത’നെന്ന സിനിമയിൽ അഭിനയിച്ചത്. അടുത്തിടെ ‘എന്നാലും ന്റെളിയാ’ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു.

Scroll to Top