അവിട്ടം നക്ഷത്രക്കാരി, ഞങ്ങളുടെ ജീവിതത്തില്‍ ദൈവം തന്ന വലിയ അനുഗ്രഹത്തിന് ഇന്ന് പിറന്നാള്‍, മകള്‍ക്ക് ആശംസകളുമായി ഉത്തര ഉണ്ണി

നടി ഉത്തര ഉണ്ണിയുടെ മകൾക്ക് ഒന്നാം പിറന്നാൾ. അവിട്ടം നക്ഷത്രക്കാരിയുടെ പിറന്നാൾ ദിനം കഴിഞ്ഞദിവസമാണ് കുടുംബം ആഘോഷിച്ചത്. മുത്തശ്ശി ഊർമിള ഉണ്ണി കൊടുത്ത പിറന്നാൾ ഉടുപ്പ് ധരിച്ചുകൊണ്ടാണ് കുഞ്ഞു ധീമഹി പിറന്നാളിന് അച്ഛനും അമ്മയ്ക്കും ഒപ്പം ക്ഷേത്ര ദർശനത്തിനു എത്തിയത്.

ധീമഹി കുട്ടിയുടെ പിറന്നാൾ ദിനം അത്യന്തം ആഘോഷിക്കുകയാണ് കുടുംബം. അതിൽ നടിയും ധീമഹിയുടെ പേരമ്മയുടെ സ്ഥാനം അലങ്കരിക്കുന്ന സംയുക്ത വർമ്മ പങ്കിട്ട പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. ചക്കരകുട്ടിക്ക് പിറന്നാൾ ഉമ്മകൾ.കോസ്റ്റ്യൂം സൂപ്പർ എന്നാണ് സംയുക്ത കുറിച്ചത്.

ഹൃദ്യമായ ഒരു കുറിപ്പിനൊപ്പമായിരുന്നു അമ്മ ഉത്തര ഉണ്ണിയുടെ ആശംസ. അവിട്ടം തിരുനാൾ! ഞങ്ങളുടെ ജീവിതത്തിൽ ദൈവം തന്ന വലിയ അനുഗ്രഹത്തിന് ഇന്ന് പിറന്നാൾ ആണ് ആശംസകൾ. ഞാൻ എന്തിനെയെങ്കിലും ഇത്രമേൽ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് എൻ്റെ മാതൃത്വ കാലമാണ്. ബ്രേസ്റ്റ് ഫീഡിങ് മുതൽ ഇവിടം വരെ, ലല്ലബൈസ് മുതൽ പൂപ്പി സോങ്‌സ് വരെ, ഡയപ്പറുകൾ മുതൽ പോട്ടി ട്രെയിനിംഗ് വരെ, ധീ കുട്ടീ നിൻ്റെ വളർച്ചയുടെ ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിച്ചു.

അമ്മ എടുത്ത സ്ട്രഗിൾസിനെല്ലാം ഒന്നാം പിറന്നാളിന് ശരിക്കും അമ്മയ്ക്ക് വേണം ആഘോഷമെന്ന് എപ്പോഴും ആളുകൾ പറയാറുണ്ട്.എന്നാൽ എനിക്ക് അങ്ങനെ അല്ല ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ചോ നടുവേദനയെക്കുറിച്ചോ ഒരിക്കൽ പോലും ഞാൻ പരാതിപ്പെട്ടിട്ടില്ല; ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഓരോ ദിവസവും ഞങ്ങൾക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ നൽകുന്ന ഞങ്ങളുടെ സ്വത്ത്. ഞങ്ങളുടെ സന്തോഷത്തിൻ്റെ നിറകുടം ധീമഹി കുട്ടി എന്നാണ് ഉത്തര കുറിച്ചത്. നിരവധിപ്പേരാണ് കുഞ്ഞു ധീമഹിക്ക് പിറന്നാള്‍ ആശംസകളുമായെത്തുന്നത്.

Scroll to Top