ഭാസിയുടെ ശരീരം മുഴുവൻ തേച്ചുപിടിപ്പിച്ചത് ഓറിയോ ബിസ്ക്കറ്റ്, കുറെ ഉറുമ്പ് കടിയും കിട്ടി!!!  മഞ്ഞുമ്മലിന്‍റെ മേക്കപ്പിനെ കുറിച്ച് സംവിധായകൻ

ഈ വർഷം തിയേറ്ററിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ കാലത്തെയും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ്.  ലോകവ്യാപകമായി ഏറ്റവും അധികം കളക്ഷൻ എടുക്കുന്ന മലയാള ചിത്രത്തിന് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പേര് കൂടി ചേർക്കപ്പെട്ടു.

ജാനേ മൻ എന്ന ചിത്രത്തിനുശേഷം ചിദംബരം ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.  മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രം കൊടേക്കനാൽ യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയായിരുന്നു പങ്കുവെച്ചത്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലും വലിയ രീതിയിൽ ചിത്രം ആഘോഷിച്ചിരുന്നു.

ഗുണ കെവിന്റെ ഉള്ളിലേക്ക് വീണ സുഭാഷിനെ കുഴികളിൽ വച്ച് കാണിക്കുന്ന ആദ്യ ഷോട്ട്കണ്ട പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി എന്നത് സംശയമില്ല.  റോണക്സ് സേവിയർ ആയിരുന്നു ചിത്രത്തിൽ മേക്കപ്പ് ചെയ്തിരുന്നത്. ചിത്രത്തിലെ സുഭാഷിന്റെ ഭീകരാവസ്ഥ ഓറിയോ ബിസ്കറ്റിലൂടെയാണ് കാണിച്ചതെന്ന് സംവിധായകൻ ചിദംബരം എപ്പോൾ പറയുകയായിരുന്നു.അതൊരുതരം മേക്കപ്പ് ടെക്നിക് ആണെന്നും ശ്രീനാഥ് ഭാസി ഉറുമ്പുകടി കൊള്ളുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.പ്രൊസ്തീറ്റിക്
മേക്കപ്പ് ആയിരുന്നില്ല ഉപയോഗിച്ചത്. അത് മുഴുവൻ ഓറിയോ ബിസ്ക്കറ്റ് ആയിരുന്നു. അതിൻറെ മേക്കപ്പ് ചെയ്തത് റൊണാക്സ് ആയിരുന്നു  അദ്ദേഹം ഒരുപാട് സീനിയർ ആയിട്ടുള്ള മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് ചിദംബരം അറിയിച്ചു.

Scroll to Top