മദ്യപാനവും പുകവലിയുമുമില്ല, ചോറ് അത്ര നിർബന്ധമുള്ള കാര്യമല്ല, വെളുപ്പിന് അഞ്ച് മണിക്ക് ദിവസം ആരംഭിക്കും, എക്സർസൈസ് മുടക്കാറില്ല, ഇപ്പോഴും ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. ഇപ്പോൾ കരിയറിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് താരം.

ഇപ്പോഴിതാ തന്റെ ഈ ചെറുപ്പം നിലനിർത്തുന്നതിനെക്കുറിച്ചാണ് ജഗദീഷ് സംസാരിക്കുന്നത്. സ്റ്റാർ മാജിക്കിലെത്തിയപ്പോഴാണ് തുറന്നു പറച്ചിൽ. അത്ര സ്ട്രിക്ട് ആയിരുന്ന അധ്യാപകൻ ആയിരുന്നില്ല എങ്കിൽ കൂടിയും ക്‌ളാസ് എടുക്കുന്ന സമയത്ത് സൈലൻസ് തനിക്ക് നിർബന്ധമായിരുന്നു എന്നും ജഗദീഷ്. സിനിമ സംബന്ധമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ ചിലർക്ക് താത്പര്യം ഉണ്ടായിരുന്നു അത്തരക്കാർക്ക് സംസാരിക്കാൻ വേണ്ടി ക്ലാസ് കഴിഞ്ഞുള്ള ഒരു അഞ്ചുമിനിറ്റ് നേരം നൽകിയിട്ടുണ്ട്.

ഒരിക്കൽ ക്ലാസിലേക്ക് കയറിച്ചെന്നപ്പോൾ ബോർഡിൽ കാണുന്നത് ഓടരുത് അമ്മാവാ ആളറിയാം എന്ന ക്യാപ്‌ഷൻ ആയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. മട്ടന്നൂർ കോളേജിൽ പഠിപ്പിക്കുന്നസമയത്ത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു ഹോസ്റ്റലിൽ ആണ് താമസം. ഞാൻ അന്ന് ബാച്ചിലർ ആണ്. അവധി ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഒപ്പം കൂടുന്ന നല്ലൊരു സുഹൃത്തായിരുന്നു താനെന്നും ജഗദീഷ് പറഞ്ഞു.

ഒരുദിവസം വെളുപ്പിന് അഞ്ചുമണിക്ക് റൊട്ടീൻ തുടങ്ങും. എന്നും രാത്രി ഒൻപതര പത്തുമണിക്ക് കിടന്നുറങ്ങുന്ന ആളാണ് താനെന്നും ജഗദീഷ്. അത് വര്ഷങ്ങളായി അങ്ങനെ തന്നെയാണ്. ഷൂട്ട് ഉണ്ടെങ്കിൽ മാത്രമാണ് ഇതിൽ ഒരു വ്യത്യാസം ഉള്ളത്. ഫുഡിന്റെ കാര്യം അത്യാവശ്യം കൺട്രോളിലാണ്, കഴിയുന്നതും എക്സർസൈസ് മുടക്കാറില്ല. ഞാൻ മദ്യപിക്കാറില്ല, പുക വലിച്ചിട്ടില്ല എന്നതാണ് എനിക്ക് യുവതലമുറയോട് പറയാനുള്ളത്, പകർന്നുകൊടുക്കാൻ ഉള്ളത്. ഭക്ഷണത്തിൽ അത്ര നിയന്ത്രണം ഇല്ലെങ്കിലും അങ്ങനെ നിർബന്ധങ്ങൾ ഒന്നുമില്ല. ഫാലിമി ഷൂട്ടിങ് സ്ഥലത്തു ചോറിനേക്കാൾ കൂടുതൽ കിട്ടിയിരുന്നത് ചപ്പാത്തിയും മറ്റുമാണ്, അതുകൊണ്ടുതന്നെ ചോറ് അത്ര നിർബന്ധമുള്ള കാര്യമല്ല- ജഗദീഷ് പറയുന്നു.

Scroll to Top