ആ സംഭവത്തോടെ കരിയര്‍ നിലച്ചു.. സീരിയല്‍ നടി ചിലങ്കയ്ക്ക് സംഭവിച്ചത്

ആത്മസഖി, കനൽപൂവ് തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് ചിലങ്ക എസ് ദീപു. ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങൾ നോക്കുന്ന ചിലങ്ക ഇപ്പോൾ സീരിയലിൽ സജീവമല്ല. ഇതിനിടെ, ഒരു സീരിയൽ സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായതിനെത്തുടർന്ന്, സംവിധായകനെ ചിലങ്ക തല്ലിയ സംഭവവും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പറയുന്ന നടിയുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്.

‘കുറേ വർഷം കഴിഞ്ഞ് മുമ്പ് എനിക്ക് ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് പറയുന്നതിനോട് എനിക്ക് താൽപര്യമില്ല. അമ്പത് പേരോളം വർക്ക് ചെയ്യുന്ന സീരിയലാണ്. ഞാൻ അന്ന് കേസുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ അവരുടെ എല്ലാം ജോലിയെ അത് ബാധിച്ചേനെ. പിന്നെ മോശം അനുഭവം ഉണ്ടായപ്പോൾ ഉടൻ തന്നെ ഞാൻ റിയാക്ട് ചെയ്‍തു. ഈ വിഷയത്തിൽ ലീഗലായി നീങ്ങിയാൽ എങ്ങനെയാണ് കാര്യങ്ങൾ പോവുക എന്നതിനെ കുറിച്ച് അറിയാമായിരുന്നു’ ചിലങ്ക പറഞ്ഞു. ‘അയാൾക്കും ഒരു കുടുംബമുണ്ടല്ലോ എന്നോർത്താണ് പ്രശ്‍നം വിട്ടത്. പക്ഷേ എന്നെക്കുറിച്ച് അയാൾ പലരും പറഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ഞാനെന്തിന് സത്യം പറയാതിരിക്കണമെന്ന് തോന്നി. അയാളിൽ നിന്നും പലതരത്തിലുള്ള സമീപനങ്ങളും ഉണ്ടായിട്ടുണ്ട്. മോശം മെസേജുകൾ അയക്കുമായിരുന്നു. അതൊക്കെ ഞാൻ റിജക്ട് ചെയ്തപ്പോൾ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. ഷേക്ക് ഹാന്റ് തരുമ്പോൾ അയാൾ കയ്യിൽ ചൊറിയും. പബ്ലിക്കായി കളിയാക്കും. എന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചും ബോഡി പാർട്സ് വെച്ചും കമന്റുകൾ പറയും’. എന്നും താരം പറഞ്ഞു. ഇതിനെ കുറിച്ച് സംസാരിക്കാൻ എന്റെ ഭർത്താവ് ഒരിക്കൽ സെറ്റിൽ വന്നിരുന്നു. എന്നിട്ടും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. പക്ഷേ, ചാനൽ എനിക്കൊപ്പമാണ് നിന്നത്. അയാളെ അടിച്ചപ്പോളും സൗകര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോടീ എന്നു പറഞ്ഞ് ചീത്ത വിളിച്ചു.

കേട്ടുകൊണ്ട് നിൽക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ് അടിച്ചത്. വളരെ മോശമായ ചീത്തയാണ് വിളിച്ചത്. തിരിച്ച് എന്നേയും ഉപദ്രവിച്ചു. മുഖത്തും കയ്യിലുമെല്ലാം മുറിവുകളുണ്ടായിരുന്നു”, ചിലങ്ക വെളിപ്പെടുത്തി…. പതിനാല് വർഷത്തോളം സീരിയലിൽ സജീവമായി നിന്നിരുന്ന ചിലങ്കയെ ഇപ്പോൾ സീരിയലുകളിൽ ഒന്നും കാണാനില്ല. ഭർത്താവിനൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് താരം. അഭിനയത്തിൽ നിന്നും ഇടവേളയെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ജനപ്രീതിയുള്ള ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കവെ സംവിധായകനിൽ നിന്നും വളരെ മോശം അനുഭവം ചിലങ്കയ്ക്കുണ്ടായി.അതിനുശേഷമാണ് അഭിനയത്തിൽ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിൽക്കുന്നത്…ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. ആദ്യമായാണ് ഞാൻ ഇത് തുറന്ന് പറയുന്നത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. ഞാൻ പറയുന്നത് എന്റെ അനുഭവം. സഹിക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ റിയാക്ട് ചെയ്തത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ. ഒരു ആവേശത്തിൽ ചെയ്തതല്ല. അതുപോലെ കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം ഒരാൾ സഹിക്കും?. പല രീതിയിൽ അയാളിൽ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകൾ അയാൾ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്ക്രീൻഷോട്ടാക്കി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. തെളിവുകൾ എന്റെ കയ്യിലുണ്ടെന്നും ചിലങ്ക പറയുന്നു

Scroll to Top