കൂലിപ്പണിക്കാരനായ ഡില്‍ബിന്റെയും ദിവ്യയുടെയും പ്രണയകഥ

വിത്യസ്തമായ പല പ്രണയകഥകളും സോഷ്യൽ മീഡിയകളിൽ ഹിറ്റാവുന്ന ഇന്നത്തെ കാലത്ത് അതേ ശ്രേണിയിലേക്ക് ഉൾപ്പെട്ടിരിക്കുകയാണ് മറ്റ് രണ്ട് യുവത്വങ്ങൾ കൂടി…. ജീവിതത്തിൽ ഇഷ്ടപ്പെട്ടയാളിനൊപ്പം ജീവിക്കണമെന്ന അതിയായ മോഹം ഇവരുടെ സ്വപ്നങ്ങൾക്ക് കൂടിയാണ് ചിറക് നൽകുന്നത്… ഇന്നത്തെ കാലത്തെ പ്രണയം എന്നത് അത്രയ്ക്ക് ഉറപ്പുള്ളതാണെന്ന് ഒരിക്കിലും തോന്നിയിട്ടില്ല. അതിന് കാരണം ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെ. പ്രണയിച്ച് കല്യാണം കഴിച്ചിട്ട് ഒരു പ്രശ്നം ജീവിതത്തിൽ വന്നാൽ ഉടനെ ഇട്ടിട്ട് പോകുന്നവരാണ് അധികം. നിഷ്ഠയും, സഹനവും, പരസ്പര ബഹുമാനവും ഇല്ലാതെ ആരംഭിക്കുന്ന ബന്ധങ്ങൾ പലപ്പോഴും തീരുന്നത് വേദനയിലൂടെയാണ്. ഒരിക്കലും വേർപിരിയാനാകില്ലെന്ന തോന്നലോടെയും ഉറപ്പോടെയുമുള്ള ആ പഴയകാല പ്രണയങ്ങളെ ഇന്നത്തെ കാലം കാത്തുസൂക്ഷിക്കുന്നില്ല.

എന്നാൽ വിരലിൽ എണ്ണാവുന്നവർ ഒരു അഗാധമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരിലും ഉണ്ട്. സ്‌നേഹം ഒരു സഹാനുഭൂതി മാത്രമല്ല, അത് ഒരു ഉത്തരവാദിത്തവുമാണ്, ഒരു പ്രതിജ്ഞയാണ്. ഏതൊരു ഘട്ടത്തിലും പ്രാണനായി കൂടെ ഉണ്ടാകും എന്നതാണ് യഥാർത്ഥ പ്രണയം. അത്തരത്തിൽ പ്രണയത്തിൽ മാതൃകയാക്കാൻ പറ്റിയ രണ്ട് വ്യക്തികളാണ് ദിൽബിനും ഭാര്യ ദിവ്യയും. അച്ഛനും അമ്മയും ഡിവോഴ്സ്ഡ് ആയ ദിൽബിന് ദിവ്യ നൽകുന്ന താങ്ങ് വലുതാണ്… 10 വർഷം മുൻപേ കാലിന് ഓപ്പറേഷൻ വേണ്ടിവന്നിരുന്നു ദിൽബിന്… ആ അസുഖം മറ്രേ കാലിനും പിടിപ്പെട്ടു… നോക്കാൻ അച്ഛനും അമ്മയുമില്ലാത്ത ദിൽബിന് ദിവ്യയുടെ കല്ല്യാണ ആലോചന വന്നു… ദിവ്യയുടെ അച്ഛൻ തന്നെ മുൻകൈയ്യെടുത്ത് വിവാഹം നടത്തികൊടുത്തു…. ഇപ്പോഴാണ് നീ അവന്റെ കൂടെ വേണ്ടത്…അവന് ഇനിയങ്ങോട്ട് ഒന്നെഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കില്ല… ഈ അവസരത്തിൽ നീ കൂടെ നിൽക്കണമെന്ന് പറഞ്ഞത് ദിവ്യയുടെ അച്ചൻ തന്നെയാണ്… അങ്ങനെ ദിവ്യയുെ ദിൽബിനും വിവാഹിതരായി.. ശേഷം ദിൽബിന്റെ കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞു… 3 മാസത്തോളം ജോലിയൊന്നും ചെയ്യാൻ പറ്രാത്ത സ്ഥിതിയിലായിരുന്നു… ശേഷം ദിവ്യയ്ക്ക് പഠനം പോസലും ഉപേക്ഷിക്കേണ്ടി വന്നു… ഒടുവിൽ അസുഖം ഭേദമായി ദിൽബിൻ ജോലി ക്ക് പോയി തുടങ്ങി… കൂലിപണി ചെയ്ത് ദിവ്യയെ പഠിപ്പിച്ചു… ഇപ്പോൾ രണ്ടുംപേരും യൂട്യൂബിൽ വിഡിയോകളൊക്കെയിട്ട് അടിപൊളിയായി ജീവിക്കുന്നു…

Scroll to Top