ദിയയെ സ്വീകരിക്കുവാന്‍ സിന്ധു ഒരുക്കിയത് കണ്ടോ

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് താരകുടുംബം. ശനിയാഴ്ചയായിരുന്നു ആയിരുന്നു ദിയ ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് ജന്മം നൽകുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉൾപ്പെടുത്തിയുള്ള വ്ലോഗ് ദിയ പങ്കുവെച്ചിരുന്നു. കേരള സമൂഹത്തിൽ വലിയൊരു ചർച്ചയ്ക്ക് ദിയയുടെ പ്രസവം വഴിവെച്ചു എന്ന് വേണമെങ്കിൽ പറയാം… ഇപ്പോഴിതാ ദിയയും കുഞ്ഞും ആരോ​ഗ്യവതിയായി വീട്ടിലേക്കെതച്തിയിരിക്കുകയാണ്… ശനിയാഴ്ച രാത്രി 7.16-നായിരുന്നു ജനനം. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനെന്നാണ് വിഡിയോയിൽ ദിയ പറയുന്നത്. പ്രസവസമയത്ത് പിതാവ് കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭർത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു. നിയോം അശ്വിൻ കൃഷ്ണ എന്നാണ് ജനന റിപ്പോർട്ടിൽ കുഞ്ഞിന്റെ പേരെഴുതിയത്. കുഞ്ഞിനെ വീട്ടിൽ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് സിന്ധു കൃഷ്ണ വിഡിയോയിൽ പറയുന്നുണ്ട്.

കുഞ്ഞിനെയും ദിയയെും സ്വീകരിക്കാൻ സിന്ധു കൃഷ്ണ വീടൊരുക്കിയിരിക്കുന്നത് കണ്ടാൽ തന്നെ മനസ്സ് നിറയും…ഇന്നലെ വൈകിട്ട് ദിയ കുഞ്ഞുമായി വീട്ടിലേക്ക് എത്തിയപ്പോൾ ആരതിയുഴിഞ്ഞാണ് സിന്ധുവും അച്ഛനമ്മമാരും അപ്പച്ചിയുമെല്ലാം ചേർന്ന് സ്വീകരിച്ചത്. ദൃഷ്ടിദോഷങ്ങളെല്ലാം മാറാനുള്ള കാര്യങ്ങളെല്ലാം ചെയ്ത് തൂത്തുതുടച്ച് വൃത്തിയാക്കിയിട്ട വീട്ടിലേക്കാണ് മകളേയും പേരക്കുട്ടിയേയും എത്തിച്ചത്. കുഞ്ഞു കുട്ടിയായതിനാലും പനിയും ജലദോഷവും അടക്കമുള്ള കാര്യങ്ങളൊന്നും തന്നെ കുഞ്ഞിന് ഉണ്ടാവരുത് എന്ന് നിർബന്ധമുള്ളതിനാലും എല്ലായിടവും വൃത്തിയാക്കി ഇട്ടിരുന്നു സിന്ധു. ദിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം അതിനുള്ള കാര്യങ്ങളായിരുന്നു വീട്ടിൽ ചെയ്തിരുന്നത്. ദിയയും കുഞ്ഞും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഒരു ഉത്സവ മേളം തന്നെയായിരുന്നു കൃഷ്ണകുമാറിന്റെ വീട്ടിൽ. അപ്പൂപ്പനും അമ്മൂമ്മയുമായി കൃഷ്ണകുമാറും സിന്ധുവും മാറിയപ്പോൾ ആ നിമിഷം ഏറ്റവും സന്തോഷകരമായി തന്നെ ആസ്വദിക്കുകയാണ് അവരും. ‘ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീൽ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാൻ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്.

അച്ഛൻ എന്ന നിലയിൽ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസം അച്ഛൻ എടുത്തു നിൽക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാൻ’, എന്നായിരുന്നു അശ്വിന്റെ പ്രതികരണം. പുതിയ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ദിയയ്ക്കും അശ്വിനും ആശംസകൾ അറിയിച്ചത്. മാത്രമല്ല എല്ലാവരും ആശുപത്രിയിൽ വച്ച് ഓസിയ്ക്കും കുഞ്ഞിനുമായി ചെയ്തൊരുക്കിയ കാര്യങ്ങൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ… എന്നാൽ ഈ കാര്യത്തിൽ പതിവ് നെ​ഗറ്റീവ് കമന്റുകളില്ലാതെയാണ് ഈ വിഡിയോ ആളുകൾ ഏറ്രെടുത്തത് എന്നതും ശ്രദ്ധേയമാണ്

Scroll to Top