ഡോ ജോർജ്ജ് പി എബ്രഹാമിന്റെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് പലരും… ഇപ്പോഴിതാ നടി നവ്യ നായരുടെ ഭർത്താവും ബിസിനസ്സുക്കാരനുമായ സന്തോഷ് എൻ മേനോനും ഡോ ജോർജ്ജിന്റെ അത്മഹത്യയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്… അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും അമ്മയെ ഇന്ന് ലക്ഷ്വർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാമെന്നും അമ്മ പൂർണ്ണമായും സുഖുപ്പെടുമെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു…
ഞങ്ങളുടെ ആദരാഞ്ജലികൾ ഡോക്ടർ എന്നാണ് സന്തോഷ് എൻ മേനോൻ കുറിച്ചത്… നെടുമ്പാശേരിക്കു സമീപം തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ഡോ ജോർജ്ജിനെ കണ്ടെത്തിയത്… വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോ. ജോർജ് പി.അബ്രഹാം അറിയപ്പെടുന്നത്.
ഇന്നലെ വൈകുന്നേരം അനുജനൊപ്പമാണ് ജോർജ് പി.അബ്രഹാം ഫാം ഹൗസിലെത്തിയത്. പിന്നാലെ അനുജനെ പറഞ്ഞയച്ചു. ഇതിനുശേഷം രാത്രിയോടെയാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രഹ്മപുരത്ത് ജനിച്ച ഡോ. ജോർജ് പി.അബ്രഹാം എളംകുളം പളത്തുള്ളിൽ കൂളിയാട്ട് വീട്ടിലായിരുന്നു താമസം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഇൻഫോപാർക്ക് ഫേസ് –2വിന് അടുത്തുള്ള ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ… ജീവിച്ചിരിക്കുന്ന ദാദാവിന് താക്കോൽ ദ്വാര വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധൻ ആയിരുന്നു ഡോക്ടർ ജോർജ് പി എബ്രഹാം.
2500 ലേറെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിൽ 13 വർഷത്തിലേറെ പരിചയമുള്ള ഡോക്ടർ ജോർജ് 9000 ത്തിലധികം ലാപ്രോസ്കോപ്പിക് യൂറോളജിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. യൂറോളജി മേഖലയിലെ മികവിന് ഭാരത് ചികിത്സക് രക്തൻ അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, ലൈഫ് ടൈം ഹെൽത്ത് അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ സീനിയർ സർജൻ ആയിരുന്നു. ഞായറാഴ്ചകളിൽ ഏറെ സമയം നെടുമ്പാശ്ശേരി തുരുത്തി