മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയ്ക്കൊപ്പം കുടുംബജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
അത്തരത്തില്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. എല്ലാരും അറിഞ്ഞിരുന്നല്ലോ, ഞാന്‍ ഒരു ടൂര്‍ പോയിരുന്നു. ഡാഡിയും മമ്മിയുമായിട്ടാണ് പോയത്. ഏകദേശം ഏഴോളം രാജ്യങ്ങള്‍ നമ്മള് വിസിറ്റ് ചെയ്തു. ഒരു ടീമിനൊപ്പമാണ് പോയത്. മൊത്തം നാല്പതോളം പേരുണ്ടായിരുന്നു. നല്ല അടിപൊളി എക്സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് അതുപോലൊരു ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു എന്നാണ് പിന്നീട് തോന്നിയത്.
ഇനി എന്ത് വേണമെന്ന ചോദ്യചിഹ്നത്തില്‍ നില്‍ക്കുമ്പോഴാണ് അത്തരത്തില്‍ ഒരു ട്രിപ്പ് നടത്തിയത്. ജീവിതത്തില്‍ ഇനിയെന്ത് വേണമെന്ന് ഒന്നും അറിയാതെ നിന്നപ്പോഴാണ് അങ്ങനൊരു യാത്ര പോകാന്‍ പറ്റിയത്. ഇത്രയധികം രാജ്യങ്ങള്‍ കണ്ടപ്പോഴാണ് ഇനിയും കുറേയധികം കാഴ്ചകള്‍ കാണാനുണ്ടെന്ന് മനസിലായത്.
മുന്‍പൊക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങള്‍ വേണം, കുറേ ട്രിപ്പ് പോകണം, അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂടുതല്‍ അടുക്കാനും അറ്റാച്ച്മെന്റ് വെക്കാനുമൊക്കെ പേടി ഉണ്ടായിരുന്നു ആ സമയത്താണ് ട്രിപ്പ് പോകുന്നത്.
അതിലുണ്ടായിരുന്ന നാല്പത് പേരും എനിക്കൊരു കുടുംബം പോലെയാണ് തോന്നിയത്. ഇനിയും കുറെ ട്രിപ്പ് നടത്തണമെന്നും, ഇനിയും കുറെ രാജ്യങ്ങളും അവിടുത്തെ കള്‍ച്ചറും ഫുഡും എക്സ്പ്ലോര്‍ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ ബാക്കിയാണ്. എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അല്ലേ നമുക്ക് ജീവിക്കാന്‍ പ്രചോദനം ഉണ്ടാകൂ. ഇപ്പോള്‍ അത്തരത്തില്‍ കുറെ ആഗ്രഹങ്ങള്‍ എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
അതിനു തുടക്കം കുറിച്ചതാണ് ഈ യാത്രയിലൂടെ. ഇനിയും ഒരുപാട് യാത്രകള്‍ ജീവിതത്തില്‍ നടത്താന്‍ ബാക്കിയുണ്ട്. അങ്ങനെ എന്റെ ജീവിതത്തില്‍ നല്ലൊരു കാര്യം നടന്നു. യാത്രകളുടെ വിശേഷങ്ങള്‍ എല്ലാം ഒരു വ്ലോഗ് ആയി പങ്കിടാനാണ് ആഗ്രഹിക്കുന്നത്. അത് ഓരോന്നായി തന്റെ ചാനലിലൂടെ വരുമെന്നും എലിസബത്ത് തന്റെ പുതിയ വീഡിയോയില്‍ പറയുന്നു.